മുടി വേര് മുതൽ കറുത്തു കിട്ടാൻ ഇതിലും നല്ലൊരു ഡൈ വേറെയില്ല, വീട്ടിൽ തന്നെ തയ്യാറാക്കാം…

ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് അകാലനര. പ്രായമാകുന്നതിന്റെ ലക്ഷണമായാണ് നരയെ കണക്കാക്കിയിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാർക്ക് ഇടയിലും നര കൂടുതലായി കാണപ്പെടുന്നു. നര മറക്കുന്നതിനായി പല നിറങ്ങൾ മുടിക്ക് നൽകുന്നവരാണ് ഇപ്പോൾ ഒട്ടുമിക്ക ആളുകളും. എന്നാൽ ഇത്തരത്തിലുള്ള ഡൈകൾ രാസവസ്തുക്കളുടെ കലവറകളാണ് എന്ന് വേണം പറയാൻ.

അതുകൊണ്ടുതന്നെ സ്വാഭാവികമായ രീതിയിൽ മുടിയിൽ നര അകറ്റുന്നതിന് ചില വീട്ടുവൈദ്യങ്ങൾ ആണ് ഏറ്റവും ഉത്തമം. പ്രകൃതിദത്തമായ രീതിയിൽ മുടിയെ സംരക്ഷിക്കുന്നതും മുടിയിലെ നര മാറ്റുന്നതും എളുപ്പമാണ്. അതിനായി വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ചില ഡൈകൾ നമുക്ക് പരിചയപ്പെടാം. സാധാരണയായി മിക്ക ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് മൈലാഞ്ചി.

മൈലാഞ്ചി പൊടി ഉപയോഗിച്ച് എണ്ണ കാച്ചി അത് മുടിയിൽ തേക്കുന്നത് നര അകറ്റുന്നതിന് സഹായകമാകും. അല്ലെങ്കിൽ മൈലാഞ്ചി അരച്ച് തേക്കുന്നതും ഏറെ ഗുണകരമാണ്. തേയില തിളപ്പിച്ച് അത് ഉപയോഗിച്ച് മുടി കഴുകുന്നതും നര അകറ്റുന്നതിന് ഗുണം ചെയ്യും. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇത് ചെയ്താലേ മാറ്റം അനുഭവപ്പെടുകയുള്ളൂ. അടുത്തതായി, അണ്ടിപ്പരിപ്പുകൾ പാകമാകുന്നതിനു മുൻപ് അതിൻറെ പച്ചപ്പുറം തോടുകൾ ഉരലിലിട്ട് ചതച്ച് വെള്ളമൊഴിച്ച് വയ്ക്കുക.

അതിൽ ഒരു നുള്ള് ഉപ്പു കൂടി ചേർത്ത് മൂന്ന് ദിവസം വയ്ക്കണം, അതിലേക്ക് മൂന്ന് കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഇത്5 മണിക്കൂർ തിളപ്പിക്കണം, തിളപ്പിച്ച് ആവിയായി പോകുന്നത് അനുസരിച്ച് വെള്ളം ചേർത്ത് കൊടുക്കുക. ഒരു കറുത്ത മിശ്രിതമാണ് ലഭിക്കുക ഇത് ഒരു തുണിയിലിട്ട് പിഴിഞ്ഞെടുത്ത് ആ ദ്രാവകം വേണം ഉപയോഗിക്കുവാൻ. ഇത് തയ്യാറാക്കേണ്ട വിധം വ്യക്തമായി അറിയുന്നതിന് വീഡിയോ കാണൂ.