ഇന്ന് ധനുമാസത്തിലെ തിരുവാതിരയാണ്, ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം മഹോത്സവമാണ്. ഒരു സ്ത്രീയുടെ ജീവിതത്തിൽ തൻറെ മക്കൾക്ക് വേണ്ടി, കുടുംബത്തിനു വേണ്ടി, ഒരു സ്ത്രീ പ്രാർത്ഥിച്ചാൽ 100% വിജയം ലഭിക്കുന്ന പാർവതി ദേവിയുടെ അനുഗ്രഹം പൂർണ്ണമായും ലഭിക്കുന്ന മഹാദേവൻ പരമേശ്വരൻ രണ്ട് കൈയും നീട്ടി അനുഗ്രഹിക്കുന്ന ഒരു അപൂർവ ദിവസമാണ് ധനു മാസത്തിലെ തിരുവാതിര.
ഇന്ന് രാത്രി മുതൽ നാളെ രാത്രി വരെയാണ് തിരുവാതിര നക്ഷത്രം പിറക്കുന്നത്. ഇന്നത്തെ സന്ധ്യയ്ക്കും നാളത്തെ സന്ധ്യയ്ക്കും വീട്ടിൽ വിളക്ക് കത്തിച്ച് സ്ത്രീകൾ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് അറിയേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ വന്ന നിറയാൻ ഈയൊരു ദിവസത്തെ പ്രാർത്ഥന മാത്രം മതി. അമ്പലത്തിൽ പോകാൻ കഴിയുന്നവരാണെങ്കിൽ ഏറ്റവും നല്ലത് ഇല്ലെങ്കിലും വിഷമിക്കേണ്ട ആവശ്യമില്ല വീട്ടിൽ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കാവുന്നതാണ്.
അഞ്ചു തിരിയിട്ട് ഭദ്രദീപം തെളിയിക്കുക നീയൊഴിച്ച് കത്തിക്കാൻ സാധിക്കുമെങ്കിൽ അത് ഏറ്റവും ഉത്തമമാണ്. ഉമ മഹേശ്വരി ചിത്രം ഉണ്ടെങ്കിൽ തുടച്ച് വൃത്തിയാക്കി അതിനു മുന്നിലായി നിലവിളക്ക് വയ്ക്കണം. മുല്ലപ്പൂ ചിത്രത്തിന് മുന്നിലായി സമർപ്പിച്ച് ഒരു നെയ് വിളക്ക് കൂടി കത്തിച്ച് വേണം പ്രാർത്ഥിക്കാൻ. ഓം നമശിവായ എന്ന മന്ത്രം 108 തവണ ചൊല്ലി പ്രാർത്ഥിക്കുക.
ഓം ക്രീം നമശിവായ എന്ന ശക്തിമഞ്ചാക്ഷരി മന്ത്രം 108 തവണ ചൊല്ലേണ്ടതുണ്ട്. വിവാഹിതരായിട്ടുള്ള സ്ത്രീകൾ ഓം ഉമാമഹേശ്വര എന്ന 108 തവണ ചൊല്ലി പ്രാർത്ഥിക്കണം. ഈ മൂന്ന് മന്ത്രങ്ങളും ചൊല്ലി പ്രാർത്ഥിക്കുന്നത് മൂലം നിങ്ങൾക്ക് സകല സൗഭാഗ്യങ്ങളും ലഭിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണും.