പഴമക്കാരുടെ ആരോഗ്യ ശീലത്തിൽ പെടുന്ന ഒന്നാണ് എണ്ണ തേച്ച് കുളി. എന്നാൽ ഇന്നത്തെ തലമുറയിൽ ഇത് അത്ര പരിചിതമല്ല. എണ്ണ തേച്ച് കുളിയുടെ പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് അതിന്റെ പ്രധാന കാരണം. നിത്യേന എണ്ണ തേച്ചു കുളിച്ചാൽ വാദസംബന്ധമായ രോഗങ്ങളെ തടഞ്ഞ് ആരോഗ്യവും കാന്തിയും നിറഞ്ഞ ഒരു ശരീരം നിലനിർത്തുവാൻ സാധിക്കും.
ഉറക്കം, ദേഹത്തിന് ഉറപ്പ്, ദീർഘായുസ്സ്, കണ്ണിന് തെളിവും ശോഭയും, തൊലിക്ക് ഉറപ്പും മാർദ്ധവവും, ദേഹ പുഷ്ടി തുടങ്ങിയവയെല്ലാം ഉണ്ടാകുന്നതിന് എണ്ണ തേച്ചു കുളിക്കുന്നത് ഏറെ ഉത്തമമാണ്. ദിവസവും എണ്ണ തേച്ചു കുളിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ എണ്ണ ചെവിക്കുള്ളിലൊഴിക്കുകയും, ഉള്ളം കാലിൽ പുരട്ടുകയും, തലയിൽ തേക്കുകയും ചെയ്യാവുന്നതാണ്.
കാലിനടിയിൽ എണ്ണ തേക്കുന്നത് കൊണ്ട് കാലിൻറെ പരിപരിപ്പ്, വരൾച്ച, രൂക്ഷത, തളർച്ച, തരിപ്പ് തുടങ്ങിയവയെല്ലാം ക്ഷമിക്കുകയും കാലുകൾക്ക് ഭംഗിയും ബലവും സ്ഥിരതയും വർദ്ധിപ്പിക്കുകയും ചെയ്യും. കണ്ണിന് തെളിമയുണ്ടാകുവാനും എണ്ണ തേച്ചു കുളി സഹായകമാകുന്നു. നെറുകയിൽ എണ്ണ തേക്കുന്നത് കൊണ്ട് നല്ല ഉറക്കവും ദേഹത്തിന് സുഖവും ഉണ്ടാകും. നിത്യവും തലയിൽ എണ്ണ തേക്കുന്നത് കൊണ്ട് കഷണ്ടിയും നരയും വരില്ല.
മുടികൊഴിച്ചിൽ പൂർണ്ണമായും മാറാനും മുടി നന്നായി വളരുവാനും എണ്ണ തേക്കുന്നത് സഹായകമാകും. ചർമ്മത്തിലെ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഒരു ഉത്തമവൈദ്യമാണ് എണ്ണ തേച്ചു കുളിക്കുന്നത്. ശരീരം മുഴുവനും എണ്ണ തേച്ച് ഉടൻ തന്നെ കുളിക്കുന്നതിൽ യാതൊരു കാര്യവുമില്ല. എണ്ണ തേച്ചതിനു ശേഷം കുറച്ചുസമയം മസാജ് ചെയ്യുക അതിനുശേഷം മാത്രം കുളിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.