ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന ആന്തരിക അവയവം ആണ് വൃക്കകൾ. രക്തത്തിൽ അടങ്ങിയിരിക്കുന്ന എല്ലാ രാസവസ്തുക്കളെയും പുറന്തള്ളുവാൻ ഇവ സഹായിക്കുന്നു. പേശികളുടെ ഉപാപചയ പ്രവർത്തനത്താൽ സൃഷ്ടിക്കപ്പെടുന്ന മാലിന്യ ഉൽപ്പന്നമാണ് ക്രിയാറ്റിനിൻ. ഇത് ക്രിയാറ്റിനിൽ നിന്ന് ക്രിയാറ്റിൻ ഇനി ക്രിയാറ്റിനിനിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു മൂത്രത്തിലൂടെ വൃക്കകൾ ഇവയെ പുറന്തള്ളുകയും ചെയ്യും.
ഒരു നിശ്ചിത പ്രായത്തിന് ശേഷം ഇതിൻറെ അളവ് പതിവായി പരിശോധിക്കുന്നത് നല്ലതാണ്. ശരീരത്തിൽ ക്രിയാറ്റിൻ ഇൻറെ അളവ് വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ പലതാണ്. വൃക്കയിലെ അണുബാധ, വൃക്കകളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വൈകല്യങ്ങൾ, അമിതമായി കഠിന വ്യായാമങ്ങൾ ചെയ്യുന്നത്, പ്രോട്ടീനുകളുടെയും മാംസത്തിന്റെയും അമിതമായ ഉപഭോഗം, മയക്കുമരുന്നുകളുടെ ഉപയോഗം.
അമിതമായ മദ്യപാനം, ചില ഭക്ഷണങ്ങളും സപ്ലിമെന്റുകളും തുടങ്ങിയവയെല്ലാം ക്രിയാറ്റിൻ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇതുമൂലം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ശരീരത്തിന് ഉണ്ടാവുക. അമിതമായ രക്തനഷ്ടം, സ്വയം രോഗപ്രതിരോധ വൈകല്യങ്ങൾ, മൂത്രനാളിയിലെ അണുബാധ, ഉയർന്ന രക്തസമ്മർദ്ദം, അസാധാരണമായ പേശി തകരാറുകൾ, സന്ധിവാതം, ഡയബറ്റിസ് മെലിറ്റസ് തുടങ്ങിയ പല അസ്വസ്ഥതകളും ഉണ്ടാകുന്നു.
രക്തത്തിലെ സെറം ക്രിയാറ്റിന്റെ അളവ് വർദ്ധിപ്പിക്കുന്നത് പല രോഗങ്ങളുടെയും സൂചനയായി കാണിച്ചുതരുന്നു. പേശി വലിവ്, നെഞ്ചുവേദന, നിർജലീകരണം, ഛർദി, ഓക്കാനം, ശ്വാസംമുട്ടൽ, വീക്കം, മാനസിക ആശയ കുഴപ്പം, ഉയർന്ന രക്തസമ്മർദ്ദം, ബലഹീനത, മൂത്രമൊഴിക്കുന്നതിന്റെ ആവർത്തിയിലെ മാറ്റങ്ങൾ തുടങ്ങിയവയെല്ലാമാണ് ഇതുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ. ഇവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ക്രിയാറ്റിൻ അളവ് പരിശോധിക്കേണ്ടതുണ്ട്. ഉയർന്നതോ അസാധാരണമോ ആയ ക്രിയാറ്റിൻ അളവ് നിരവധി ഗുരുതരമായ അവസ്ഥകളിലേക്ക് വഴിയൊരുക്കും. കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കണ്ടു നോക്കൂ.