നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖം ഉള്ളിലേക്ക് അഥവാ ദിശ തെറ്റി ദശയിലേക്ക് വളരുന്ന ഒരു അവസ്ഥയാണിത്. നഖത്തിന്റെ കൂർത്തതോ നേർത്തതോ ആയ അഗ്രം വിരലിലെ ചർമത്തിലേക്ക് താഴ്ന്നിറങ്ങുന്നു. കുഴിനഖം പോലെയുള്ള അവസ്ഥയോടൊപ്പം അണുബാധയും പഴുപ്പും ചിലരിൽ ഉണ്ടാക്കാം. അത്തരം സന്ദർഭങ്ങളിൽ ഒരു ചെറിയ സർജറിയിലൂടെ ഉള്ളിലേക്ക് വളരുന്ന കേടുവന്ന നഖത്തെ നീക്കം ചെയ്യേണ്ടതായി വരുന്നു.
അസഹ്യമായ വേദനയുണ്ടാകുന്നത് കുഴിനഖത്തിന്റെ പ്രധാന ലക്ഷണമാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഇത് കൂടുതലായും കാണുന്നത്. നനഞ്ഞ ഷൂസും ചെരുപ്പും ധരിക്കുമ്പോൾ, കൂടുതൽ സമയം വെള്ളത്തിൽ നിന്ന് ജോലി ചെയ്യുമ്പോൾ, ചില രോഗങ്ങളുടെ ഫലമായി കുഴിനഖം ഉണ്ടാകാം. ഇത് അകറ്റുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്ത മാർഗങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ള പച്ചമഞ്ഞൾ കുഴിനഖത്തിനുള്ള നല്ലൊരു പരിഹാരമാർഗ്ഗം കൂടിയാണ്. പച്ചമഞ്ഞൾ അരച്ച് അതിലേക്ക് വേപ്പെണ്ണ കൂടി ചേർത്ത് കാലിട്ടാൽ കുഴിനഖം പൂർണമായും മാറിക്കിട്ടും. ചെറുനാരങ്ങയുടെ അഗ്രം മുറിച്ച് അതിലേക്ക് ഇറക്കി വെച്ചാൽ വേദനിക്ക് ആശ്വാസം ഉണ്ടാകും. മഞ്ഞളും കറ്റാർവാഴയുടെ നീരും ചേർത്ത് കുഴിനഖത്തിൽ വച്ചു കെട്ടുക.
ഒരു പരിധി വരെ കുഴിനഖം മാറ്റുന്നതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. തുളസി ഇല ഇട്ട് കാച്ചിയ എണ്ണ കൊണ്ട് വിരലുകൾ മസാജ് ചെയ്യുന്നത് കുഴിനഖം വരാതെ സംരക്ഷിക്കുന്നു. എരിക്കിന്റെ കറ കുഴിനഖം ഉള്ള ഭാഗങ്ങളിൽ പുരട്ടുന്നതും ഏറെ ഗുണകരമാണ്. വളരെ വേഗത്തിൽ കുഴിനഖം മാറുന്നതിന് സഹായകമാകും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.