നമ്മുടെ എല്ലാവരുടെയും ജീവിതത്തിലേക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും നൽകിക്കൊണ്ട് ഒരു പുതുവർഷം കൂടി കടന്നു വരാൻ പോകുന്നു. ജീവിതത്തിലേക്ക് 2024 കടന്നുവരുമ്പോൾ ഏറ്റവും ഐശ്വര്യപൂർണ്ണമായി മാറണമെന്നാണ് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത്. പുതുവർഷം പിറക്കുന്നതിന് മുൻപായി വീട്ടിൽ നെഗറ്റീവ് ഊർജ്ജം ഉണ്ടാക്കുന്ന ചില വസ്തുക്കൾ അവിടെ നിന്നും മാറ്റേണ്ടതുണ്ട്.
ഈ വസ്തുക്കൾ നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ ഉറപ്പായും അത് മാറ്റിയിരിക്കണം എന്നാൽ മാത്രമേ വരുന്ന വർഷത്തിൽ നിങ്ങൾക്ക് ഉയർച്ചയും നേട്ടവും കൈവരിക്കുവാൻ സാധിക്കുകയുള്ളൂ. നമ്മുടെ വീടും പരിസരവും വൃത്തിയാക്കേണ്ടതാണ് ആദ്യമായി നമ്മൾ ചെയ്യേണ്ട കാര്യം. വീടിൻറെ ഈ നാല് ഇടങ്ങൾ ഉറപ്പായും വൃത്തിയാക്കിയിരിക്കണം അല്ലാതെ നിങ്ങൾ മറ്റേത് ഭാഗം വൃത്തിയാക്കിയാലും ഗുണം ലഭിക്കുകയില്ല.
അതിൽ ആദ്യമായി വീടിൻറെ തുളസിത്തറ ഏറ്റവും മനോഹരമായ സൂക്ഷിക്കണം. രണ്ടാമത്തേത് വീടിൻറെ പ്രധാന വാതിലാണ്, വീട്ടിലേക്കുള്ള പോസിറ്റീവ് ഊർജ്ജം കടന്നുവരുന്നതും മഹാലക്ഷ്മി ദേവി കടന്നുവരുന്നതും അതിലൂടെയാണ്. അതിനാൽ ആ ഭാഗം നല്ല വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. വീടിൻറെ പ്രധാന വാതിലിൽ മഞ്ഞളും കുങ്കുമാവും ചാലിച്ച് പൊട്ടു തൊടുക.
വീടിൻറെ പൂജാമുറി നമ്മൾ ക്ഷേത്ര തുല്യമായി കാണുന്ന ഒരിടമാണ്, ആ ഭാഗം വളരെ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. നാലാമത്തെതും ഏറ്റവും പവിത്രവുമായ ഒന്നാണ് വീട്ടില് അരിപ്പാത്രം. അരിപ്പാത്രം നല്ലവണ്ണം വൃത്തിയാക്കി മഞ്ഞൾ കുങ്കുമവും ചേർത്ത് പൊട്ടുതൊട്ട് നിറച്ചുവെക്കണം. വർഷം പിറക്കുമ്പോൾ അരിപ്പാത്രം സമൃദ്ധമായി ഇരിക്കണം. പുതുവർഷത്തെ വരവേൽക്കാനായി ഒരുങ്ങുന്നവർ വീടിൻറെ ഈ നാല് ഭാഗങ്ങൾ വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട്. സമ്പത്തും സമൃദ്ധിയും വർധിക്കാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.