ജീവിതത്തിൽ കൈയടിക്കുക എന്നത് നല്ല കാര്യമാണ്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക, ആഘോഷം, സന്തോഷമുള്ള അവസരങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ എല്ലാമാണ് പൊതുവായി കയ്യടിക്കുക. ജീവിതത്തിലെ സന്തോഷത്തിന്റെ പിന്തുടർച്ചയാണ് കയ്യടി. ആരോഗ്യ സംരക്ഷണത്തിൽ പ്രധാനമാണ് സന്തോഷം. കയ്യടിക്കുന്നത് മൂലം നമുക്ക് നിരവധി ആരോഗ്യഗുണങ്ങൾ ആണ് ലഭിക്കുന്നത്. അവ എന്തെല്ലാമാണ് എന്ന് നോക്കാം.
ദിവസം അരമണിക്കൂറെങ്കിലും കയ്യടിക്കുന്നവർക്ക് വാതം, സമ്മർദ്ദം, പ്രമേഹം, വിഷാദം, തലവേദന, പനി, മുടികൊഴിച്ചിൽ എന്നീ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. ആരോഗ്യം സംരക്ഷിക്കുന്നതിന് ഏറ്റവും ഉത്തമമാണ് കയ്യടി. എയർകണ്ടീഷനിങ് ചെയ്ത ഓഫീസുകളിൽ ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ കയ്യടിക്കുന്നത് ഏറ്റവും നല്ലതാണ്. കാരണം രക്തയോട്ടം വർദ്ധിപ്പിക്കുവാൻ ഇത് ഏറെ ഗുണം ചെയ്യും.
കൈ അടിക്കുന്ന കുട്ടികളിൽ തലച്ചോറിന്റെ പ്രവർത്തനം ശരിയായി നടക്കുകയും ഓർമ്മശക്തി വർദ്ധിക്കുകയും ചെയ്യുന്നു. ദിവസവും അരമണിക്കൂറെങ്കിലും കയ്യടിക്കുന്നവർക്ക് ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്തുവാൻ സാധിക്കും. ആരോഗ്യകരമായ ജീവിതം നയിക്കുവാൻ കയ്യടി ഏറ്റവും പ്രധാനമാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും കയ്യടി ആശ്വാസം നൽകുന്നു. നന്നായി കയ്യടിക്കുന്ന കുട്ടികൾക്ക് പഠന വൈകല്യങ്ങൾ ഉണ്ടാവുകയില്ല.
രക്തസമ്മർദ്ദം കുറവുള്ള രോഗികൾക്ക് കൈയ്യടി ഏറ്റവും നല്ലതാണ്. കൈകാൽ വേദന, മുട്ടുവേദന, സന്ധിവേദന എന്നിവയ്ക്ക് ആശ്വാസം നൽകും. സന്ധിവാതത്തിന്റെ വേദനകൾ കുറയ്ക്കാനും കൈയ്യടി വളരെ ഗുണം ചെയ്യും. നന്നായി കൈയ്യടിക്കുന്നത് ഹൃദയം, ശ്വാസകോശം എന്നിവയ്ക്ക് വളരെ ഉത്തമമാണ്. പ്രത്യേകിച്ചും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് കയ്യടി മൂലം രോഗശമനം ലഭിക്കുന്നു. ദിവസവും കുറച്ചു സമയമെങ്കിലും കൈയ്യടിക്കുക പല ആരോഗ്യപ്രശ്നങ്ങളും ഇതു മൂലം ഒഴിവാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ.