തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവർക്കും ഇഷ്ടം എന്നാൽ ചെറു ചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞ് കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. രാവിലെ വെറും വയറ്റിൽ വേണം ഈ പാനീയം കുടിക്കാൻ. ശരീരത്തിന് ആശ്വാസം പകരാൻ കഴിയുന്ന ഒരു പാനീയം കൂടിയാണിത്. നെഞ്ചിരിച്ചൽ, വായ്നാറ്റം, ചർമ്മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഈ പാനീയത്തിന് കഴിയും.
ചെറുനാരങ്ങയിൽ ധാരാളമായി സിട്രിക് ആസിഡ്, വൈറ്റമിൻ സി, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം,പേക്റ്റിന്, ബയോ ഫ്ലവനോടുകൾ എന്നീ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറെ ഗുണകരമാണ്. ബാക്ടീരിയകളെയും വൈറൽ ഇൻഫെക്ഷനെയും ഇല്ലാതാക്കാൻ ഈ പാനീയം കുടിച്ചാൽ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്കുള്ള മികച്ച മരുന്ന് കൂടിയാണിത്.
മലേറിയ, നിമോണിയ തുടങ്ങിയ രോഗങ്ങൾ ഇല്ലാതാക്കാനുള്ള നല്ലൊരു പാനീയമായി ഇതിനെ ഉപയോഗിക്കാം. വയറ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം അകറ്റുന്നതിനും രാവിലെ വെറും വയറ്റിൽ ചെറു ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് സഹായകമാകുന്നു. തൈറോയ്ഡ് ഗ്രന്ഥി, വൃക്ക എന്നിവയെ അണുവിമുക്തമാക്കാൻ ഇത് ദിവസവും ശീലമാക്കുക.
വായയിലെ ബാക്ടീരിയകളെ നശിപ്പിച്ച് വായനാറ്റം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഏറെ ഉത്തമമാണ്. സിട്രസ് പഴമായ ചെറുനാരങ്ങ ശരീരത്തിൽ സിട്രിക് ആസിഡ് നൽകുന്നു. ഇത് വയർ മുഴുവനായും കഴുകുന്നു ഇതുമൂലം പി എച്ച് ബാലൻസ് മെച്ചപ്പെടുത്താൻ കഴിയും. എല്ലുകൾക്ക് നല്ല ശക്തി നൽകാനും അപകടങ്ങൾ പറ്റിയാൽ അത് ഉണങ്ങാനും ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. കൂടുതൽ അറിവിനായി വീഡിയോ കണ്ടു നോക്കൂ.