ലോകത്തിലെ നല്ലൊരു ശതമാനം ആളുകളും നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പെരിഫറൽ ന്യൂറോപ്പതി.നിരവധി കാരണങ്ങളാൽ ആണ് ഇത് ഉണ്ടാകുന്നത്. പെരിഫറൽ ന്യൂറോപതിയുടെ ഏറ്റവും സാധാരണമായ ഒരു കാരണം പ്രമേഹമാണ്. പ്രമേഹ രോഗികളിൽ ഏതെങ്കിലും തരത്തിലുള്ള നാഡീ ക്ഷതം ഉണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നാഡി പ്രശ്നമാണ് കാർപ്പൽ ടണൽ സിൻഡ്രം.
അമിതമായി കമ്പ്യൂട്ടറിൻറെ മുന്നിലിരിക്കുന്നവർക്ക് ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്. പല ചികിത്സകളും നാഡികളുടെ കേടുപാടുകൾ മാറ്റാൻ സഹായിക്കുന്നു. നാഡീക്ഷതം സങ്കീർണ്ണം ആകാതിരിക്കാൻ രോഗനിർണയവും ചികിത്സയും പ്രധാനമാണ്. ശരീരത്തിൻറെ പെരിഫറൽ നാഡിവ്യൂഹത്തിന് കേടുപാടുകൾ സംഭവിക്കുന്നതിന്റെ ഫലമായിട്ടാണ് ന്യൂറോപ്പതി ഉണ്ടാകുന്നത്. ഈ രോഗാവസ്ഥ പലതരത്തിൽ ഞരമ്പുകളുടെ പ്രവർത്തനത്തെ തകരാറിലാക്കും.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് മരവിപ്പ്. ഒരു വ്യക്തിയുടെ ലക്ഷണങ്ങൾ അവർ അനുഭവിക്കുന്ന നാഡീ തകരാറിനെ ആശ്രയിച്ചിരിക്കുന്നു കൂടാതെ ഒരാൾക്ക് ഒരേ സമയം ഒന്നിലധികം ന്യൂറോപതി ഉണ്ടാകാനും സാധ്യതയുണ്ട്. കാൽപാദങ്ങൾക്കും കണ്ണകാലിനും ബലഹീനത അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ഇത് നടത്തത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പ്രമേഹ രോഗികളിൽ ഉയർന്ന രക്തത്തിലെ പഞ്ചസാര കാലക്രമേണ രക്തക്കുഴലുകളെ ദുർബലപ്പെടുത്തുകയും.
പ്രമേഹ ന്യൂറോപതിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ദുർബലവും കേടായതുമായ രക്തക്കുഴലുകൾ ഞരമ്പുകളെ തകരാറിലാക്കും. ഇതുകൂടാതെ നിരവധി വിറ്റാമിനുകളുടെ കുറവുകളും പോഷക ആഹാരത്തിൻറെ കുറവുകളും ഈ രോഗത്തിന് കാരണമായിത്തീരുന്നു. ക്യാൻസർ രോഗികളിൽ കീമോതെറാപ്പി ചെയ്യുന്നത് പോഷക ആഹാരത്തിൻറെ കുറവ് വർദ്ധിപ്പിക്കുകയും നാഡീവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പ് മരവിപ്പും ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ആയി വീഡിയോ കണ്ടു നോക്കൂ.