ബിഗ് ബോസ് സീസൺ 3 ലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് സൂര്യ മേനോൻ. ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തിയ സൂര്യ മറ്റൊരു മത്സരാർത്ഥിയായ നടൻ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്നു പറയുകയും എന്നാൽ ഈ പ്രണയം മണിക്കുട്ടൻ നിരസിക്കുകയുമായിരുന്നു. ബിഗ് ബോസിൽ നിന്ന് പുറത്തു വന്നതോടെ നിരവധി സൈബർ ആക്രമണമാണ് സൂര്യയ്ക്ക് നേരിടേണ്ടി വന്നത്.
അതുകൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം പിന്നീട് കുറച്ചു കാലത്തേക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു സൂര്യ. എന്നാൽ നീണ്ട ഇടവേളക്കുശേഷം സമൂഹ മാധ്യമങ്ങളിൽ വീണ്ടും സജീവമാകുന്ന താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവെച്ച ആരാധകർക്കായ് പുതിയ വീഡിയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരുന്നു.
വിഡിയോയിൽ കണ്ണുക്കുള്ളെ എന്ന ഗാനത്തിന് സൂര്യ മനോഹരമായ് വേഷമിടുന്നു. പ്രണയ രഹസ്യം ഒളിപ്പിക്കാൻ കണ്ണുകൾക്ക് കഴിയില്ല അത് അങ്ങനെ അനുസരണക്കേട് കാണിച്ചു കൊണ്ടേയിരിക്കും എന്നാൽ ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ താരം ഒരു പ്രണയനിയായി മാറുകയാണ്.
ഒരു പ്രണയനിയുടെ ഭാവങ്ങളും, കണ്ണുകൾ കൊണ്ട് ഒരായിരം കഥ പറയുന്നതുമായ രീതിയിലാണ് വീഡിയോയിൽ താരം എത്തുന്നത്. ഫ്ലവേഴ്സ് ഒരുകോടി എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയ സൂര്യ തന്റെ വിവാഹത്തെ കുറിച്ച് പറയുന്നുണ്ട്. തനിക്ക് പറ്റിയ ഒരാൾ വന്നാൽ തീർച്ചയായും വിവാഹം കഴിക്കുമെന്നും വിവാഹത്തിന് എതിരല്ല എന്നും താരം അറിയിക്കുന്നു. നിരവധി പേരാണ് ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തുന്നത്.
View this post on Instagram