നീളമുള്ള ഇടതോന്ന മുടികൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. സ്ത്രീ പുരുഷ ഭേദമന്യേ ഇന്ന് മിക്ക ആളുകളും മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നു. എന്നാൽ ഇന്നത്തെ ജീവിത രീതിയിലുള്ള ചില മാറ്റങ്ങൾ പല സൗന്ദര്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട് അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ പൂർണ്ണമായി മാറാനും.
പുതിയ മുടികൾ കിളിർത്ത് വരാനും പ്രകൃതിദത്തമായ രീതിയിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കിടിലൻ ഹെയർ പാക്ക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് തയ്യാറാക്കാനായി തലേദിവസത്തെ കഞ്ഞിവെള്ളത്തിൽ രണ്ട് ടീസ്പൂൺ ഓളം ഉലുവ ചേർത്തു കൊടുക്കുക. അടുത്ത ദിവസം രാവിലെ കുതിർത്ത ഉലുവയും കഞ്ഞിവെള്ളവും അതിലേക്ക് അല്പം അലോവേരയും ചേർത്ത് നന്നായി അരച്ചെടുക്കണം.
ഈ മിശ്രിതത്തിലേക്ക് കുറച്ചു വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ചേർത്തു കൊടുക്കേണ്ടതാണ്. ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് കുളിക്കുന്നതിന് അരമണിക്കൂർ മുൻപായി തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചു പിടിപ്പിക്കുക. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. മുടികൊഴിച്ചിലും താരനും ഉള്ള സമയങ്ങളിൽ ഒരിക്കലും പുതിയ ഹെയർ ഓയിലുകൾ പരീക്ഷിക്കാൻ പാടുള്ളതല്ല അവ പൂർണ്ണമായും മാറ്റിയതിനുശേഷം മാത്രം ഹെയർ ഓയിലുകൾ ഉപയോഗിക്കാം.
മുടി നന്നായി വളർന്നു കിട്ടുന്നതിന് വീട്ടിൽ തന്നെ ഹെയർ ഓയിൽ നമുക്ക് തയ്യാറാക്കാവുന്നതാണ്. നാച്ചുറൽ ആയ ഉൽപ്പന്നങ്ങൾ കൊണ്ട് തയ്യാറാക്കാവുന്ന ഇത്തരം ഹെയർ ഓയിലുകൾ മുടിയുടെ ആരോഗ്യത്തെ കൂടി സംരക്ഷിക്കുന്നു. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്തതുകൊണ്ട് തന്നെ ഏതു പ്രായക്കാർക്കും ഇവ ഉപയോഗിച്ച് നോക്കാവുന്നതാണ്. ഹെയർ ഓയിൽ എങ്ങനെ തയ്യാറാക്കണം എന്ന് അറിയുന്നതിന് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.