ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നതിനേക്കാളും നമ്മളെല്ലാവരും ഇഷ്ടപ്പെടുന്നത് രുചിയുള്ള ഭക്ഷണങ്ങൾ കഴിക്കുവാനാണ്. അതുകൊണ്ടുതന്നെ ജീവിതശൈലി രോഗങ്ങൾ ഇന്ന് വ്യാപകമായി കൊണ്ടിരിക്കുന്നു. വീട്ടിലെ പാചകം തന്നെ ആരോഗ്യകരമാക്കുന്നതിലൂടെ പരിധിവരെ ആരോഗ്യപ്രശ്നങ്ങളെ തരണം ചെയ്യുവാൻ നമുക്ക് സാധിക്കും. പാചകത്തിലെ ഏറ്റവും പ്രധാന ഘടകമാണ് എണ്ണ.
എണ്ണ ഉപയോഗിക്കാത്ത പാചകം നമുക്ക് സങ്കൽപ്പിക്കാൻ പോലും ബുദ്ധിമുട്ടാവും. ആരോഗ്യപ്രദമായ രീതിയിൽ എണ്ണ ഉപയോഗിക്കാണെങ്കിൽ ഒരു പരിധിവരെ പല രോഗങ്ങളും വരാതെ തടയുവാനും സാധിക്കും. എണ്ണ എന്ന് പറയുമ്പോൾ അത് ദ്രാവക രൂപത്തിലുള്ള കൊഴുപ്പാണ്. ഒരു സ്പൂൺ എണ്ണ നമ്മൾ ഉപയോഗിക്കുമ്പോൾ 45 മുതൽ 50 വരെയുള്ള കലോറി ആണ് നമുക്ക് ലഭിക്കുന്നത്. ഒരു സ്പൂൺ പഞ്ചസാരയിൽ പോലും 15 കലോറി ആണ് അടങ്ങിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ പഞ്ചസാരയെക്കാളും വില്ലൻ നമ്മൾ ഉപയോഗിക്കുന്ന എണ്ണ തന്നെയാണ്. ശരീരത്തിൽ അമിതമായി കലോറി എത്തുമ്പോൾ അവ കൊഴുപ്പായി ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്നു. ഇത് അമിതവണ്ണത്തിലേക്കും കുടവയറിലേക്കും നയിക്കുന്നു. ഇതുമൂലം ഹൃദ്രോഗങ്ങൾ, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, ഫാറ്റി ലിവർ, യൂറിക് ആസിഡ് തുടങ്ങിയ പല രോഗങ്ങളും നമ്മളിലേക്ക് എത്തിപ്പെടുന്നു.
അതിനാൽ എണ്ണയുടെ ഉപയോഗം നിയന്ത്രിക്കുവാൻ കഴിയുമെങ്കിൽ ഒരു പരിധി വരെ ഇത്തരത്തിലുള്ള രോഗങ്ങളിൽ പിടിച്ചു കെട്ടുവാൻ സാധിക്കും. എന്നാൽ എണ്ണ പൂർണമായി ഒഴിവാക്കിയാലും ആരോഗ്യപ്രശ്നങ്ങൾ അവസാനിക്കുകയില്ല. നമ്മുടെ ശരീരത്തിന് 20 ശതമാനം എങ്കിലും ഫാറ്റ് വേണം ഫാറ്റ് ആവശ്യമാണ്. ഇത് ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും കൃത്യമായി പ്രവർത്തിക്കുകയുള്ളൂ. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.