മലയാളികളുടെ മീൻ കറിയിലെ പ്രധാന ഘടകമാണ് കുടംപുളി.ഔഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് കുടംപുളി. മരപ്പുളി, പിണംപുളി, വടക്കൻപുളി എന്നിങ്ങനെ വിവിധ പേരുകളിൽ ഇത് അറിയപ്പെടുന്നു. ഇതിൻറെ പൂക്കൾ സാധാരണയായി മഞ്ഞ കലർന്ന നിറത്തിലാണ് കാണുന്നത്. കുടംപുളിയുടെ തോടു തന്നെയാണ് പ്രധാന ഉപയോഗഭാഗം കൂടാതെ അതിൻറെ തളിരില, വിത്ത്, വേരിൻ മേൽത്തൊലി എന്നിവയും ഉപയോഗിക്കാറുണ്ട്.
കുടംപുളിയുടെ തോടിൽ ധാതുലവണങ്ങൾ, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവ അടങ്ങിയിട്ടുണ്ട് കൂടാതെ കാൽസ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. പല ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു പരിഹാരം കൂടിയാണിത്. വാതത്തെയും കഫത്തെയും ശമിപ്പിക്കാൻ ഇവയ്ക്ക് സാധിക്കും. ശരീരത്തിന്റെ ചുട്ടുനീറ്റൽ ,ദാഹം, രക്തദോഷങ്ങൾ എന്നിവ ശമിപ്പിക്കുന്നതിനും സഹായകമാണ്.
കുടംപുളി ഇട്ട് തിളപ്പിച്ച വെള്ളം വായിൽ കവിളിൽ കൊള്ളുന്നത് മോണയ്ക്ക് ബലം ലഭിക്കുന്നതിന് സഹായകമാകും. കുടംപുളി വിത്തിൽ നിന്ന് എടുക്കുന്ന തൈലം വ്രണങ്ങൾ ഉണങ്ങുന്നതിനും, കൈകാലുകൾ വിണ്ടുകീറുന്നതിനും ചുണ്ടിന്റെ വരൾച്ചയ്ക്കും സഹായകമാണ്. ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമേകുന്നതിന് കുടംപുളി കഷായം വെച്ച് ഇന്ദുപ്പ് ചേർത്ത് കുടിച്ചാൽ മതി. പലവിധത്തിലുള്ള ത്വക്ക് രോഗങ്ങൾ മാറ്റുന്നതിന് കുടംപുളി വേരിൻ തൊലി അരച്ചു പുരട്ടിയാൽ മതി.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ഇത് വളരെയധികം സഹായകമാകുന്നു അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്കുള്ള ഒറ്റമൂലി കൂടിയാണിത്. കുടംപുളി കഷായം വെച്ച് കുരുമുളകുപൊടി ചേർത്തു ദിവസവും കഴിച്ചാൽ കൊഴുപ്പും അമിതവണ്ണവും കുറഞ്ഞു കിട്ടും. വണ്ണം കുറയ്ക്കാനായി ആഗ്രഹിക്കുന്നവർക്കുള്ള നല്ലൊരു വഴി കൂടിയാണിത്. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ഇതു വളരെയധികം സഹായിക്കുന്നു. മറ്റ് ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.