മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാന ആന്തരിക അവയവമാണ് വൃക്ക അഥവാ കിഡ്നി. നിരവധി സങ്കീർണ്ണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു അവയവം കൂടിയാണ് വൃക്ക അതുകൊണ്ടുതന്നെ ശരീരത്തിൻറെ അരിപ്പ എന്ന് കൂടി ഇതിനെ അറിയപ്പെടുന്നു. ശരീരത്തിലെ രക്തം ഫിൽറ്റർ ചെയ്യുകയും ശരീരത്തിലെ മാലിന്യ വസ്തുക്കളും വിഷ വസ്തുക്കളും ദ്രാവകങ്ങളും നീക്കം ചെയ്യുകയും ചെയ്യുന്നു.
വൃക്കകളുടെ ആരോഗ്യം പലവിധത്തിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത് അതുകൊണ്ട് തന്നെ ജീവിതശൈലിയിൽ ചില മാറ്റങ്ങളും ഭക്ഷണരീതിയിലെ ചില മാറ്റങ്ങളും വൃക്കകളുടെ പ്രവർത്തനക്ഷമത കുറയ്ക്കാൻ കാരണമാകുന്നു. ശരീരത്തിലെ രണ്ട് വൃക്കകളും പൂർണ്ണമായും തകരാറിലാകുകയും രക്തം ഫിൽട്ടർ ചെയ്യാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ വിട്ടുമാറാത്ത വൃക്ക രോഗത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു.
വൃക്കകൾ ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ ശരീരത്തിലെ ദ്രാവകത്തിന്റെയും മാലിന്യങ്ങളുടെയും അളവ് കന്യമായി വർദ്ധിക്കുന്നു. ഇത് ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. വിട്ടുമാറാത്ത വൃക്ക രോഗം മൂലം പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. പല വൃക്ക രോഗങ്ങൾക്കും തുടക്കത്തിൽ തന്നെ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാവുകയില്ല.
അതുകൊണ്ട് തന്നെയാണ് വൃക്ക രോഗങ്ങളെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്. വൃക്ക രോഗത്തിന്റെ പ്രശ്നം കൂടുമ്പോൾ ശരീരത്തിൽ ചില ലക്ഷണങ്ങൾ കാണപ്പെടുന്നു. അമിത വിശപ്പ്, കണങ്കാലിൽ വീക്കം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, മൂത്രത്തിൽ രക്തത്തിൻറെ സാന്നിധ്യം, സ്ഥിരമായ തലവേദന, ശരീരത്തിൻറെ ഭാരക്കുറവ് തുടങ്ങിയവയെല്ലാമാണ് വൃക്ക രോഗത്തിൻറെ ലക്ഷണങ്ങൾ. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സാരീതി തിരഞ്ഞെടുക്കുക. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണു.