ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ എല്ലുകൾക്ക് ഇരട്ടി ബലം ലഭിക്കും, ഡോക്ടർ നൽകുന്ന അറിവ്…

നിരവധി ആളുകളിൽ കാണപ്പെടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് എല്ല് തേയ്മാനം. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പ്രായമായവരിലാണ് ഈ പ്രശ്നം കൂടുതലായും കണ്ടുവന്നിരുന്നത്. എല്ലിന്റെ ബലം കുറഞ്ഞ ക്രമേണ ക്ഷയിക്കുന്ന ഒരു അവസ്ഥയാണിത്. കൃത്യമായ സമയത്ത് ഇത് കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്താൽ എല്ലുകൾക്ക് പൊട്ടൽ വരാതെ സൂക്ഷിക്കുവാൻ സാധിക്കും.

സ്ത്രീകളിൽ ഇത് കൂടുതലായി കാണുന്നതിന്റെ പ്രധാന കാരണം ആർത്തവവിരാമത്തോടെ അനുബന്ധിച്ച് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ്. ഇവ സ്ത്രീകളിൽ എല്ല് തേയ്മാനത്തിന് കാരണമാകും. വിറ്റാമിൻ ഡി യുടെ കുറവ്, ആർത്തവത്തിലെ ക്രമക്കേടുകൾ, അമിതവണ്ണം, വ്യായാമ കുറവ്, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, തൈറോയ്ഡ് രോഗങ്ങൾ, മദ്യപാനം തുടങ്ങിയവയെല്ലാം എല്ല് തേയ്മാനം ഉണ്ടാവുന്നതിനുള്ള ചില കാരണങ്ങളാണ്.

എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് കാൽസ്യം. ഇതിൻറെ കുറവുമൂലം എല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. പാൽ, പാലുൽപന്നങ്ങൾ, ബദാം, ബ്രോക്കോളി, ചീര, ചെറു മത്സ്യങ്ങൾ തുടങ്ങി കാൽസ്യം സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഇതിനായി കഴിക്കാവുന്നതാണ്. ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് കാൽസ്യം ലഭിക്കുന്നില്ലെങ്കിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സപ്ലിമെൻറ്സും എടുക്കാവുന്നതാണ്.

ഭക്ഷണത്തിലെ കാൽസ്യത്തെ ശരീരം ആഗിരണം ചെയ്യണമെന്നുണ്ടെങ്കിൽ വൈറ്റമിൻ ഡി സുപ്രധാനമാണ്. സൂര്യപ്രകാശമാണ് ഇതിൻറെ പ്രധാന സ്രോതസ്സ് ഇതിന് പുറമെ ചില ഭക്ഷണങ്ങളിലും വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലത്തോടൊപ്പം ദിവസവും വ്യായാമം ശീലമാക്കുക. വ്യായാമത്തിലൂടെ എല്ലുകൾക്ക് കൂടുതൽ ബലം ലഭിക്കുന്നു. ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്തികൊണ്ട് ഒരു പരിധിവരെ ഈ രോഗം വരാതെ നോക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.