അടിപൊളി ഫോട്ടോഷൂട്ടുമായി നടി ഐശ്വര്യ ലക്ഷ്മി.! ചുവപ്പിൽ സുന്ദരിയായ്‌ താരം., ചിത്രങ്ങൾ വൈറലാക്കി ആരാധകരും.

മായാനദി എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് മുമ്പിൽ ആദ്യമായ് എത്തിയത് എങ്കിലും മായാനദിയിലെ അപർണ എന്ന കഥാപാത്രത്തിലൂടെ ആണ് ഐശ്വര്യ ലക്ഷ്മിക്ക് കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നത്. വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ ആരാധകരുടെ പ്രിയങ്കരിയായ് മാറുവാൻ താരത്തിന് സാധിച്ചു.

തന്റെ അഭിനയ മികവിലൂടെ മലയാള സിനിമയുടെ നിറസാന്നിധ്യമാവുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങി അന്യഭാഷകളിലും തന്റെ കഴിവുകൾ തെളിയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കി. സിനിമ മേഖലയിൽ സജീവമായ താരം നല്ലൊരു അഭിനേത്രി മാത്രമല്ല മറിച്ച് ഒരു മോഡലും ഒപ്പം തന്നെ ഒരു ഡോക്ടറും കൂടിയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസങ്ങളിലാണ് ആരാധകർക്കായി പുതിയ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുന്നത്. വീഡിയോയും ചിത്രങ്ങളും പുറത്തുവന്നതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള സാരിയും അതിനോട് ഒത്തുചേരുന്ന മാലയും അണിഞ്ഞ് അതി സുന്ദരി ആയിട്ടാണ് ഐശ്വര്യ ലക്ഷ്മി വീഡിയോയിൽ എത്തുന്നത്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആയ കിരൺസ ഫോട്ടോഗ്രഫി ആണ് താരത്തിന്റെ ചിത്രങ്ങൾ അതിമനോഹരമായി പകർത്തിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. നിരവധി പേരിനെ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും നൽകുന്നത്. ക്യാപ്റ്റൻ എന്ന തമിഴ് സിനിമയാണ് ഏറ്റവും പുതിയതായി ഇറങ്ങിയ താരത്തിന്റെ ചിത്രം. നിരവധി ചിത്രങ്ങളാണ് ഇനിയും പുറത്തിറങ്ങാൻ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *