സാധാരണയായി 40 വയസ്സിനും 50 വയസ്സിനും ഇടയിലാണ് ആർത്തവവിരാമം ഉണ്ടാകുന്നത്. ഓരോ സ്ത്രീകളിലും വ്യത്യസ്തമായ രീതിയിലാണ് ഇത് ഉണ്ടാവുക. പലരിലും അതിൻറെ ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒന്നോ അതിലധികമോ പിരീഡുകൾ പൂർണ്ണമായും നഷ്ടമാകാം. ആർത്തവ രക്തത്തിൻറെ അളവിലും വ്യത്യാസമുണ്ടാകും. ഒരു വർഷക്കാലം ആർത്തവം ഇല്ലാതിരിക്കുന്ന അവസ്ഥയാണ് ആർത്തവവിരാമം.
ഈയൊരു അവസ്ഥയെ ഉണ്ടാകുമ്പോൾ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ പ്രത്യക്ഷ വലയം സ്ത്രീകൾക്ക് ലഭിക്കാതെ വരുന്നു അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഉറക്കമില്ലായ്മ, മാനസിക അവസ്ഥയിലെ മാറ്റങ്ങൾ, ഇടുപ്പുവേദന, ശരീരവേദന, ശരീരത്തിന് ചൂട് അനുഭവപ്പെടുക എന്നിങ്ങനെ പല ലക്ഷണങ്ങൾ സ്ത്രീകളിൽ അനുഭവപ്പെടുന്നു. ആർത്തവവിരാമ സമയത്ത് ആരോഗ്യത്തോടെ ഇരിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടത് പ്രധാനമാണ്. പഴങ്ങൾ പച്ചക്കറികൾ വിറ്റാമിനുകൾ ധാതുക്കൾ നാരുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പ്രോസസ്സ്ഡ് ഫുഡ് കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. എരിവുള്ള ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത് അല്ലെങ്കിൽ അവ ശരീരത്തിൻറെ ചൂട് കൂട്ടുന്നതിന് കാരണമാകുന്നു.
ശരീരത്തിൻറെ ഊർജ്ജ്യത്തിനും ഉന്മേഷത്തിനുമായി വ്യായാമങ്ങൾ തുടരുക. എല്ലുകൾക്ക് ബലം ലഭിക്കുന്നതിന് ഇത് ഏറെ സഹായിക്കും. പേശികളുടെ ബലം കൂട്ടാനുള്ള വ്യായാമം, കാർഡിയോ വ്യായാമങ്ങൾ, യോഗ എന്നിവ ചെയ്യുന്നത് വളരെയധികം നല്ലതാണ്. ആർത്തവ വിരാമ സമയത്തോ അല്ലെങ്കിൽ അതിനു മുൻപോ ഉണ്ടാകുന്ന ഹോർമോൺ പ്രശ്നങ്ങൾ മാനസികവുമായി ആരോഗ്യത്തെ വളരെയധികം ബാധിക്കും. ഈ ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ഉറക്കമില്ലായ്മ, ക്ഷീണം, സമ്മർദ്ദം വിഷാദം എന്നിവ ഉണ്ടാകും. ഇവയെ തരണം ചെയ്യുന്നതിന് യോഗ മെഡിറ്റേഷൻ പോലുള്ളവ പരിശീലിക്കുക.