നമ്മുടെ ചുറ്റുമുള്ള വസ്തുക്കൾക്ക് നമ്മുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്നാണ് ശകുനശാസ്ത്രവും ലക്ഷണശാസ്ത്രവും നിമിത്ത ശാസ്ത്രവും പറയുന്നത്. അതുമൂലം നമ്മുടെ ജീവിതത്തിൽ നല്ല കാര്യങ്ങളും മോശം കാര്യങ്ങളും സംഭവിക്കുന്നു. നമ്മുടെ നിത്യജീവിതത്തിലുള്ള പല വസ്തുക്കൾക്കും പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ഊർജത്തെ നമ്മളിലേക്ക് എത്തിക്കുവാൻ കഴിയുന്നു.
അത്തരത്തിൽ നമ്മൾ നോക്കുമ്പോൾ നമ്മുടെ കൂടെയുള്ള ഒരു വസ്തുവാണ് ചെരിപ്പ്. നമ്മൾ കാലിൽ അണിയുന്ന ചെരിപ്പ് ശനിഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല വീടുകളിലും നമ്മൾ കാണുന്ന ഒരു കാഴ്ചയാണ് വീടിൻറെ മുന്നിലായി ചെരിപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. വാസ്തുപ്രകാരം ഇത്തരത്തിൽ ചെരുപ്പ് സൂക്ഷിക്കുന്നതിന് പ്രത്യേക സ്ഥാനം വീട്ടിൽ ഉണ്ടാവും. ചെരുപ്പ് വയ്ക്കാനുള്ള ഉത്തമ സ്ഥാനം എവിടെയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ചില ആളുകൾക്ക് ചെരുപ്പുകൾ വേഗത്തിൽ പൊട്ടിപ്പോകാറുണ്ട് അത് സൂചിപ്പിക്കുന്നത് ശനി ദോഷമാണ്. വീടിൻറെ മുൻപിലായി ചെരുപ്പുകൾ കൂട്ടിയിടുന്നത് വളരെയധികം ദോഷമാണ് വീടിൻറെ പടിഞ്ഞാറെ ഭാഗത്താണ് ചെരുപ്പുകൾ സൂക്ഷിക്കേണ്ടത് വാസ്തുപ്രകാരം അതാണ് ഏറ്റവും ഉത്തമം.എന്നാൽ പ്രാക്ടിക്കൽ ആയി നോക്കുമ്പോൾ അത് ശരിയാവണമെന്നില്ല. അതുകൊണ്ടുതന്നെ വീടിൻറെ ദർശനം നോക്കി അതിനനുസരിച്ച് ചെരിപ്പുകൾ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ല കാര്യം.
ഇന്ന് ഒട്ടുമിക്ക വീടുകളും കിഴക്കോട്ട് ദർശനമായുള്ളതാണ്, അങ്ങനെയുള്ള വീടുകളിൽ വീട്ടിലേക്ക് കയറുന്നതിന്റെ ഇടതുവശത്താണ് ചെരുപ്പുകൾ സൂക്ഷിക്കേണ്ടത്. എന്നാൽ വടക്കോട്ട് ദർശനമായി നിൽക്കുന്ന വീടാണെങ്കിൽ, വാതിലിന്റെ വലതുഭാഗത്ത് വേണം ചെരുപ്പുകൾ സൂക്ഷിക്കാനായി. ഒരു കാരണവശാലും ഇടതുഭാഗത്ത് വയ്ക്കരുത്. പടിഞ്ഞാറോട്ട് ദർശനമുള്ള വീടുകൾ ആണെങ്കിൽ പ്രധാന വാതിലൊഴിച്ച് ഏതു ഭാഗത്ത് ചെരിപ്പ് വയ്ക്കുന്നതിലും ദോഷമില്ല എന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.