നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങൾക്കും നിരവധി ഔഷധഗുണങ്ങൾ ഉണ്ട്. സാങ്കേതികവിദ്യ ഇത്രയധികം വികസിക്കാത്ത കാലത്ത് രോഗശമനത്തിനും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനും നമുക്ക് ചുറ്റുമുള്ള ഔഷധസസ്യങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് മിക്ക സസ്യങ്ങളുടെയും ഗുണങ്ങളും ഉപയോഗ രീതികളും അറിയില്ല എന്നതാണ് വാസ്തവം.
ചെറിയൊരു അസുഖം വന്നാൽ പോലും മെഡിക്കൽ ഷോപ്പിലേക്ക് ഓടുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങളും നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. ഇത്തരത്തിൽ ഒരു സസ്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. വഴിയരികിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഒടിയൻ പച്ച. പല നാടുകളിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. കുരു കൂട്ടി ചിറ, മുറിയൻ പച്ചില, റെയിൽ പൂച്ചെടി എന്നിങ്ങനെ നിരവധി പേരുകളിൽ അറിയപ്പെടുന്നു.
നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമാണ്. ശരീരത്തിൽ എവിടെയെങ്കിലും ഒരു മുറിവുണ്ടായാൽ ഇതിൻറെ ഇലയുടെ നീര് മുറിവിൽ എത്തിച്ചാൽ ഉടൻതന്നെ രക്തപ്രവാഹം നിൽക്കുകയും മുറിവ് ഉണങ്ങി കിട്ടുകയും ചെയ്യുന്നു. ശരീരത്തിന്റെ പൊള്ളലേറ്റ ഭാഗത്ത് ഇതിൻറെ നീര് ഇറ്റിക്കുന്നത് ഏറെ ഗുണകരമാണ്. ഈ സസ്യത്തിൽ നിരവധി ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, ചെമ്പ്, മാങ്കനീസ്, സോഡിയം, സിങ്ക്.
ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമായ ഈ സസ്യം ഒരുപാട് ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ്. ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ സസ്യം ഉപകാരപ്രദമാണ്. ഇതിൻറെ ഇലകൾ പച്ചക്കറികൾക്കും മറ്റും വളമായി ഉപയോഗിക്കാവുന്നതാണ്. പ്രമേഹം, സന്ധിവാതം തുടങ്ങിയവയ്ക്കുള്ള പരിഹാരം കൂടിയാണ് എവിടെയും പടർന്നു നിൽക്കുന്ന ഒടിയൻ പച്ച എന്ന ഈ സസ്യം. കൂടുതൽ അറിയാനായി വീഡിയോ കാണൂ.