നിരവധി ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒന്നാണ് ഹൃദ്രോഗങ്ങൾ. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹാർട്ടിൽ ഉണ്ടാകുന്ന ബ്ലോക്ക്. ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന വൈദ്യുത സിഗ്നലുകൾ ഹൃദയ ചാലക സംവിധാനത്തിലൂടെ സഞ്ചരിക്കുമ്പോൾ ഭാഗികമായോ പൂർണമായോ തടസ്സം നേരിടുന്ന ഒരു അവസ്ഥയാണ് ഹാർട്ടിൽ വരുന്ന ബ്ലോക്ക്. ഇത് സാധാരണയായ ഹൃദയ താളത്തിൽ തടസ്സമുണ്ടാക്കും ഹൃദയമിടിപ്പിനെ മന്ദഗതിയിൽ ആക്കുകയോ ക്രമരഹിതമാക്കുകയോ സംഭവിക്കും.
ശരീരത്തിൻറെ സുഗമമായ പ്രവർത്തനത്തിന് മുഴുവൻ ശരീരത്തിലേക്കും രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിവില്ലാതെ വരുന്നു. ഇത് ഹാർട്ട് ബ്ലോക്കിലേക്ക് നയിക്കും. ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഹാർട്ടിൽ ബ്ലോക്ക് വരുന്നത് തടയാൻ സാധിക്കും. ഈ രോഗത്തിൻറെ തുടക്കത്തിൽ തലകറക്കം, ബലഹീനത, ബോധക്ഷയം, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവും. രോഗലക്ഷണങ്ങൾ കുറയണമെന്നുണ്ടെങ്കിൽ മരുന്നുകൾ മാത്രം പോരാ.
ഒരു പ്രത്യേക ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരേണ്ടതുണ്ട്. അച്ചടക്കമുള്ള ജീവിതശൈലി അവസ്ഥ മെച്ചപ്പെടുത്തുവാനും ആവർത്തനങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു. ഹാർട്ടിൽ ബ്ലോക്ക് ഉണ്ടാകുന്നതിന് പലതരത്തിലുള്ള കാരണങ്ങളുണ്ട്. ചില മരുന്നുകളുടെ അമിത ഉപയോഗം ഹൃദയത്തിൻറെ വൈദ്യുതചാലക സംവിധാനത്തെ തടസ്സപ്പെടുത്തുകയും ഹാർട്ട് ബ്ലോക്ക് ഉണ്ടാക്കുകയും ചെയ്യുന്നു. തെറ്റായ ജീവിതരീതിയിലൂടെ ഉണ്ടാകുന്ന അമിതവണ്ണവും.
ഹൃദയത്തിൻറെ പ്രവർത്തനത്തെ ബാധിക്കുന്ന ഒന്നാണ്. ശരീരത്തിൽ ഉണ്ടാവുന്ന ചില അണുബാധകളും ഹൃദയാഘാതത്തിനും തുടർന്നുള്ള ഹൃദയ പ്രവർത്തനത്തിന്റെ തടസ്സത്തിനും കാരണമാകും. വ്യക്തികൾക്ക് പ്രായമാകുമ്പോൾ ഹൃദയത്തിൻറെ വൈദ്യുതചാലക സംവിധാനം സ്വാഭാവികമായും തകരാറിലാവും. ഇത് ഹൃദയ തടസ്സത്തിലേക്ക് നയിക്കുന്നു. പ്രായമായ വരില്ലായിരുന്നു കൂടുതലായി ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ കണ്ടിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിലും ഇത് വ്യാപകമായതിന്റെ കാരണം തെറ്റായ ജീവിത രീതിയാണ്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.