പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് അസിഡിറ്റി.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉണ്ടാകുന്ന ഒരു പ്രശ്നം കൂടിയാണിത്. പലപ്പോഴും ഈ പ്രശ്നം നമ്മൾ നിസ്സാരമായി കണക്കാക്കുകയാണ് പതിവ് എന്നാൽ അസഹനീയമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ ചികിത്സ തേടുന്നുള്ളൂ അത് മൂലം കൂടുതൽ സങ്കീർണതകൾ ഉണ്ടാകുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ബുദ്ധിമുട്ടുകൾ നമ്മുടെ ശരീരത്തിൽ കാണുന്നു.
വയറിലെ അസ്വസ്ഥത, ഓക്കാനം, ഛർദി, വയറിളക്കം, മലബന്ധം, വിശപ്പില്ലായ്മ എന്നിങ്ങനെ. അസിഡിറ്റി പ്രശ്നത്തെ മറികടക്കാൻ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടതുണ്ട്. ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക, എല്ലാദിവസവും ഒരേസമയം ഭക്ഷണം കഴിക്കുക, നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങളിൽ അല്പം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൂടാതെ ധാരാളം വെള്ളം കുടിക്കേണ്ടതും ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്തുന്നതിനും വളരെ അത്യാവശ്യമാണ്.
തെറ്റായ ജീവിതരീതിയാണ് അസിഡിറ്റി വ്യാപകമാകുന്നതിന് കാരണം. ചില പദാർത്ഥങ്ങൾ അസിഡിറ്റി കുറയ്ക്കുന്നതിന് സഹായകമാകുന്നു. ദിവസവും അയമോദകം കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ആമാശയത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ധാന്യങ്ങളും പയർ വർഗ്ഗങ്ങളും പരിപ്പ് വർഗ്ഗങ്ങളും കിഴങ്ങ് വർഗ്ഗകളും കൂടുതലായി കഴിക്കുന്നതും അസിഡിയിലേക്ക് നയിക്കുന്ന ഒന്നാണ്.
അനാരോഗ്യകരമായ ഭക്ഷണ രീതി, വ്യായാമത്തിന്റെ കുറവ്, കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യുക, ഭക്ഷണത്തിനുശേഷം ഉടൻ തന്നെയുള്ള ഉറക്കം, രാത്രി വൈകിയുള്ള ഭക്ഷണം തുടങ്ങിയവയെല്ലാം അസിഡിറ്റിയുടെ കാരണങ്ങളാണ്. അസിഡിറ്റി മൂലമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് പലരും അന്റാസിഡ് ടാബ്ലറ്റുകൾ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങിച്ചു കഴിക്കുന്നതാണ് പതിവ്. എന്നാൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇത് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.