ഷനയുടെ കുട്ടി കുറുമ്പ് നിറഞ്ഞ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ.

വിനീത് ശ്രീനിവാസൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് വളരെ ആവേശമാണ്. ഒരു സിനിമയുടെ എല്ലാതലത്തിലും തിളങ്ങി നിൽക്കുന്ന മലയാള സിനിമയുടെ ഏക താരമാണ് വിനീത് ശ്രീനിവാസൻ. ഗായകനായും സംവിധായകനായും നടനായും തിരക്കഥാകൃത്തായും നിർമ്മാതാവായും എന്നുവേണ്ട മലയാള സിനിമയുടെ എല്ലാ തലങ്ങളിലും ഒരുപോലെ മികവു പുലർത്തുന്ന താരമാണ് വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത എല്ലാ സിനിമകളും വൻ വിജയമാണ് എന്ന സവിശേഷതയും താരത്തിനുണ്ട്.

തന്റെ ഒഴിവുസമയങ്ങൾ എപ്പോഴും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. തന്റെ കുടുംബത്തിലെ രസകരമായ നിമിഷങ്ങളും സന്തോഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ വിനീത് ശ്രീനിവാസൻ പങ്കുവെച്ച രസകരമായ ഒരു ഫോട്ടോ ആണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

തന്റെ മകളായ ഷന കുട്ടി അച്ഛന്റെ ടീഷർട്ട് അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. വളരെ കുസൃതി നിറഞ്ഞ മുഖത്തോടെ ആണ് ഷന കുട്ടി നിൽക്കുന്നത്. ഇതിന് രസകരമായ ഒരു ക്യാപ്ഷനും താരം നൽകിയിട്ടുണ്ട്. ഏകദേശം അരമണിക്കൂർ മുൻപ് എന്റെ ടീഷർട്ട് ഇട്ടോട്ടെ എന്ന് അവൾ ചോദിച്ചു. ഇതു കഴിഞ്ഞ് രണ്ടു മിനിറ്റ് കഴിഞ്ഞ് ഞാൻ ഈ ചിത്രം ക്ലിക്ക് ചെയ്തു.

ഇത്തരത്തിൽ ആയിരുന്നു വിനീത് ശ്രീനിവാസന്റെ രസകരമായ ക്യാപ്ഷൻ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. വളരെ രസകരമായ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്.വലിയ ടീഷർട്ട് ധരിച്ച് ഒരു ചിരിയോടെ നിൽക്കുന്ന ഷന കുട്ടിയുടെ ചിത്രം വളരെ കൗതുകം നിറഞ്ഞതാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.ഇപ്പോൾ ഷന കുട്ടി അച്ഛനെ പോലെ ആയി എന്നാണ് പ്രേക്ഷകർ വളരെ രസത്തോടെ പറയുന്നത്.

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

Leave a Reply

Your email address will not be published. Required fields are marked *