പണ്ടുകാലങ്ങളിൽ പല്ലുകൾ തേക്കാനായി ഉപയോഗിച്ചിരുന്നത് ഉമ്മിക്കരിയും പല്ലിൽ പൊടിയും എല്ലാം ആണ്. മലയാളികൾ പൊതുവേ പഴയ കാര്യങ്ങൾ പറഞ്ഞു അതിൽ അഭിമാനം കൊള്ളുന്നവരാണ്. അതിൽ തന്നെഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉമ്മിക്കെരി കൊണ്ടുള്ള പല്ല് തേക്കൽ. പണ്ടുകാലത്ത് പല്ലു തേക്കാനായി ഉപയോഗിച്ചിരുന്ന ഒരു വസ്തുവാണ് ഉമിക്കരി എന്നാൽ ഇന്ന് അതിനുപകരം നമ്മൾ ഉപയോഗിക്കുന്നത് പൽപ്പൊടിയാണ്.
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഉമ്മിക്കരിയും പൽപ്പൊടിയും എല്ലാം പല്ലിന് വളരെയധികം ദോഷം ചെയ്യുന്നവയാണ്. ഇത് ഉപയോഗിച്ച് പല്ല് തേക്കുമ്പോൾ പല്ലിൻറെ മുകൾഭാഗത്തുള്ള ഇനാമൽ എന്ന ഭാഗം ചെറിയതോതിൽ തേഞ്ഞു തുടങ്ങുന്നു. ഇത് ഉപയോഗിച്ച് പല്ല് തേച്ച് കഴിയുമ്പോൾ പല്ലിന് നല്ല തിളക്കവും സൗന്ദര്യവും ഉണ്ടാകും എന്നാൽ യഥാർത്ഥത്തിൽ ഇവ പല്ലിൻറെ ഇനാമലിനെ നശിപ്പിക്കുന്നു.
തുടർന്ന് ഇത് ഉപയോഗിക്കുമ്പോൾ പല്ലുകൾ തേഞ്ഞുപോകുന്നു. ഇന്ന് ചില ആളുകൾ നല്ല ഉറപ്പായസുകൾ ഉപയോഗിച്ച് പല്ല് തേയ്ക്കുവാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇത് പല്ലിൻറെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നവയാണ്. പല്ല് തേക്കുമ്പോൾ സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. നാവു വടിക്കാനായി പല ആളുകളും ഉപയോഗിക്കുന്നത് സ്റ്റീലിന്റെ ടലീനറുകൾ ആണ്.
സ്റ്റീലിന്റെ ക്ലീനറുകൾ ഉപയോഗിക്കുന്ന സമയത്ത് നിങ്ങൾ അറിയാതെ തന്നെ ചെറിയ തോതിൽ നാവിൽ മുറിവുകൾ ഉണ്ടാവുന്നു. ഇത് തുടർച്ചയായി ചെയ്യുന്ന ഒരു വ്യക്തിക്ക് ചെറിയ എരിവ് പോലും താങ്ങാൻ സാധിക്കാതെ വരുന്നു. ഇത് ഒഴിവാക്കുന്നതിനായി പ്ലാസ്റ്റിക്കിന്റെ ടാങ്ങ്ക്ലിനർ ഉപയോഗിച്ച് മാത്രം നാവ് വൃത്തിയാക്കുക. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിരവധി കാര്യങ്ങളാണ് ഡോക്ടർ ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നത് ഇത് മുഴുവനായും കാണുക.