മുടി കറുപ്പിക്കാൻ ഇനി വീട്ടിൽ തയ്യാറാക്കാവുന്ന ഈ ഹെയർ ഡൈ മതി, അടിപൊളി റിസൾട്ട്👌

പ്രായമാകുന്നതിന്റെ ലക്ഷണമായാണ് നരയെ കണക്കാക്കിയിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാർക്ക് ഇടയിലും നര കൂടുതലായി കാണപ്പെടുന്നു. ഇതിന് പരിഹാരമായി നിരവധി ഹെയർ ഡൈകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള ഡൈകൾ രാസവസ്തുക്കളുടെ കലവറകളാണ് എന്ന് വേണം പറയാൻ. അതുകൊണ്ടുതന്നെ സ്വാഭാവികമായ രീതിയിൽ മുടിയിൽ നര അകറ്റുന്നതിന് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഹെയർ ഡൈകളാണ് ഏറ്റവും ഉത്തമം.

സാധാരണയായി മിക്ക ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് മൈലാഞ്ചി. മൈലാഞ്ചി പൊടി ഉപയോഗിച്ച് എണ്ണ കാച്ചി അത് മുടിയിൽ തേക്കുന്നത് നര അകറ്റുന്നതിന് സഹായകമാകും. അല്ലെങ്കിൽ മൈലാഞ്ചി അരച്ച് തേക്കുന്നതും ഏറെ ഗുണകരമാണ്. തേയില തിളപ്പിച്ച് അത് ഉപയോഗിച്ച് മുടി കഴുകുന്നതും നര അകറ്റുന്നതിന് ഗുണം ചെയ്യും. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇത് ചെയ്താലേ മാറ്റം അനുഭവപ്പെടുകയുള്ളൂ.

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ നമുക്ക് ഈ വീഡിയോയിലൂടെ പരിചയപ്പെടാം. അതിനായി നീലയമരി ഇലകൾ എടുത്ത് നന്നായി കഴുകി വൃത്തിയാക്കി വെയിലത്ത് വെച്ച് ഉണക്കിയെടുക്കുക. ഇത് പൊടിച്ചെടുക്കുമ്പോൾ നീലയമരിയുടെ ശുദ്ധമായ പൊടികൾ നമുക്ക് ലഭിക്കും. ഇലകൾ ലഭിക്കാൻ ഇല്ലെങ്കിൽ കടയിൽ നിന്നും നീലയമരി പൊടി മേടിച്ചാലും മതി.

ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഒരു ടീസ്പൂൺ നീലയാമരി പൊടിയെടുക്കുക അതിലേക്ക് അത്രയും അളവിൽ മൈലാഞ്ചി പൊടിയും ചേർത്തു കൊടുക്കണം ഇവ രണ്ടും യോജിപ്പിക്കുന്നതിനായി തേയില വെള്ളം കൂടി ഒഴിച്ചുകൊടുക്കുക. ഈ മൂന്ന് ചേരുവകളും യോജിപ്പിച്ചതിനു ശേഷം ഒരു ദിവസം മുഴുവനും മുടി വയ്ക്കുക. അടുത്ത ദിവസം ഇത് നരയുള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്.