കേരളത്തിൻറെ പരമ്പരാഗതമായ ആയുർവേദ ചികിത്സകൾ വളരെ പ്രശസ്തമാണ്. ആയുർവേദ മേഖലയിൽ നമുക്ക് പരമ്പരാഗതമായി ലഭിച്ച ഒന്നാണ് മുറിവെണ്ണ. സ്വാഭാവികമായി മുറിവ് ഉണക്കാനുള്ള ശേഷി ഈ മസാജിങ് ഓയിലിനുണ്ട്. പണ്ടുകാലങ്ങളിൽ വേദനകൾ കുറയ്ക്കുന്നതിനായി രാജകീയ യോദ്ധാക്കൾ വരെ ഇത് ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. അസ്ഥികൾ, പേശികൾ, സന്ധികൾ എന്നിവയെ ശക്തിപ്പെടുത്തുന്നതിന് ഏറ്റവും ഫലപ്രദമാണ് മുറിവെണ്ണ.
ഇതിൻറെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മുറിവിനെ സുഖപ്പെടുത്താൻ സഹായിക്കുന്ന എണ്ണ എന്നതാണ് ഇതിൻറെ പ്രത്യേകത. വെളിച്ചെണ്ണ യോടൊപ്പം ചില ഔഷധ ചേരുവകൾ കൂടി കൂട്ടിച്ചേർത്തുകൊണ്ടാണ് മുറിവെണ്ണ തയ്യാറാക്കുന്നത്. വേദനയും വീക്കവും ഉൾപ്പെടെയുള്ള പരിക്കുകൾക്ക് എതിരെ പ്രയോഗിക്കാൻ ഇത് വളരെ ഉപയോഗപ്രദമാണ്. പൊടിവുകളെയും അസ്ഥികളുടെ സ്ഥാന ചലനങ്ങളെയും ഉളുക്കുകളെയും ഒക്കെ ചികിത്സിക്കുന്നതിനാണ്.
ഇത് പ്രധാനമായും ഉപയോഗിച്ചു വരുന്നത്. ഒരു പ്രത്യേക രീതിയിൽ മുറിവെണ്ണ ഉപയോഗിക്കുമ്പോൾ ആണ് കൂടുതൽ ഫലം ലഭിക്കുന്നത്. ചെറുതായി ചൂടാക്കി എടുത്ത് ശേഷം വേദനയുള്ള ഭാഗങ്ങളിൽ പുരട്ടിയ ശേഷം മസാജ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കുറച്ച് സമയത്തിനുള്ളിൽ തന്നെ എണ്ണ വേഗത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ശാന്തമായ ഫലങ്ങൾ നൽകുകയും ചെയ്യുന്നു.
വേദനാജനകമായ സന്ധികൾക്കും ഉളുക്കുകൾക്കും ഒക്കെ മുറിവെണ്ണ ഫലപ്രദമായ പരിഹാരമാണ്. ചെറുതായി ചൂടാക്കിയ ശേഷം മുറിവെണ്ണയിൽ ഒരു പഞ്ഞി കഷണം മുക്കിയെടുത്ത് വേദനയുള്ള സന്ധികളിൽ വയ്ക്കുന്നതും ആശ്വാസം ലഭിക്കും. നടുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഇതിൻറെ ഉപയോഗം. വ്രണങ്ങൾ, ചെറിയ മുറിവുകൾ, പൊള്ളലുകൾ എന്നിവ ഉണ്ടാകുമ്പോഴും ആ ഭാഗങ്ങളിൽ മുറിവെണ്ണ പ്രയോഗിക്കുന്നത് ഏറെ ഗുണകരമാകുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.