വിരശല്യം മാറ്റാൻ ഇനി മരുന്നുകൾ വേണ്ട, ഇതാ ചില പൊടി കൈകൾ…

കുട്ടികളിലും മുതിർന്നവരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് വിരശല്യം. വിരശല്യം ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ട്. വ്യക്തി ശുചിത്വം കുറഞ്ഞവരിലും, പുറത്തുനിന്ന് അമിതമായ ആഹാരങ്ങൾ കഴിക്കുന്നവരിലും ദിവസേന മധുര പലഹാരങ്ങൾ കഴിക്കുന്നവരിലും ഇത് കൂടുതലായും കണ്ടുവരുന്നു. കൂടാതെ വൃത്തിഹീനമായ ആഹാരങ്ങൾ കഴിക്കുന്നതും വിരശല്യം ഉണ്ടാവുന്നതിന്റെ കാരണമാണ്.

വിര നമ്മുടെ വയറ്റിൽ രൂപപ്പെട്ടാൽ ശരീരത്തിന് ക്ഷീണവും അസ്വസ്ഥതയും ഉണ്ടാകുന്നു. ശരീരത്തിൽ വിരശല്യം ഉണ്ടായാൽ അനുഭവപ്പെടുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ശരീരഭാരം കുറയുക എന്നത്. വയറ്റിൽ ഉണ്ടാകുന്ന അസ്വസ്ഥത, ഇടയ്ക്കിടയ്ക്ക് വിശപ്പ് അനുഭവപ്പെടുക, വയറുവേദന, വയറിളക്കം, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന തുടങ്ങിയവയെല്ലാം വിരശല്യത്തിന്റെ ലക്ഷണങ്ങളാണ്. ചില ആളുകളിൽ പനിയും കഫക്കെട്ടും കണ്ടുവരുന്നുണ്ട്.

വിരശല്യം പൂർണമായും അകറ്റുന്നതിന് ഇനി മരുന്നുകൾ ആവശ്യമില്ല തന്നെ തയ്യാറാക്കാൻ കഴിയുന്ന ചില ഒറ്റമൂലികകൾ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. അത്തരത്തിലുള്ള ചില പൊടി കൈകളാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ആദ്യമായി ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് അതിലേക്ക് നല്ല വെറ്റില ചെറിയ കഷ്ണങ്ങളായി മുറിച്ചിടുക, നാല് ഏലക്ക കൂടി അതിൽ കുത്തി ചതച്ച് ഇടണം.

ഈ പാനീയം ഇലകൾ വാടി കിട്ടുന്നതുവരെ നന്നായി തിളപ്പിക്കുക. ചൂടാറിയതിനു ശേഷം അരിച്ചെടുത്ത് മൂന്നാല് ദിവസം ഇടയ്ക്കിടയ്ക്ക് കുടിക്കേണ്ടതുണ്ട്. തേങ്ങാപ്പാലിൽ അല്പം പഞ്ചസാര ചേർത്ത് രാത്രി കുടിക്കുന്നതും വിരശല്യം മാറാൻ ഏറെ ഗുണകരമാണ്. പച്ചപ്പപ്പായ ദിവസത്തിൽ മൂന്നോ നാലോ പ്രാവശ്യം കഷ്ണങ്ങളായി കഴിക്കുന്നതും ഈ പ്രശ്നത്തിനുള്ള പരിഹാരമാണ്. തുമ്പപ്പൂവും തേനും ചേർത്ത് കഴിക്കുന്നതും വിര ശല്യം മാറുന്നതിന് നല്ലതാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.