വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനായി ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് വീട്ടമ്മമാർ തന്നെയാണ്. വീട് വൃത്തിയാക്കാൻ ഒരുപാട് സമയവും ബുദ്ധിമുട്ടും ഉണ്ട്. അടുക്കും ചിട്ടയിലും വീട് സൂക്ഷിക്കാനും പണികൾ വേഗം തീർക്കാനും ഓടുന്നവരാണ് ജോലിക്ക് പോകുന്ന ഒട്ടുമിക്ക സ്ത്രീകളും. അതുകൊണ്ടുതന്നെ അത്തരത്തിൽ വീട്ടിലെ ജനാലകളും വാതിലുകളും വൃത്തിയാക്കാനുള്ള ഒരു സൂത്രമാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.
എത്രയൊക്കെ പൊടി കളഞ്ഞു സൂക്ഷിച്ചാലും ജനലും വാതിലും കുറച്ചുദിവസം കഴിയുമ്പോഴേക്കും പഴയപോലെ പൊടി പിടിച്ച് ഇരിക്കും. പ്രത്യേകിച്ചും കാറ്റുകാലത്ത് എത്ര പൊടി തുടച്ചിട്ടും ഒരു കാര്യവുമില്ല. ജനൽ കമ്പികളും ഗ്ലാസും വൃത്തിയാക്കാൻ അല്പം ബുദ്ധിമുട്ടാണ് എന്നാൽ ഇങ്ങനെ ചെയ്താൽ മാസങ്ങളോളം ജനലുകൾ ക്ലീൻ ചെയ്യേണ്ടി വരില്ല ഇത് ഒറ്റ തവണ ചെയ്ത ആരും തന്നെ പിന്നീട് ലോഷനും ക്ലീനറുകളും ഉപയോഗിച്ച് വൃത്തിയാക്കുവാൻ ശ്രമിക്കില്ല.
ഇതിനായി ആവശ്യമില്ലാത്ത ഒരു പാൻറ് എടുക്കുക, ഏതുതരത്തിലുള്ളതാണെങ്കിലും കുഴപ്പമില്ല. പാന്റിന്റെ പകുതിഭാഗം മുറിച്ചു കളഞ്ഞതിനുശേഷം മേലത്തെ ഭാഗം എടുത്ത് അതിൽ നിന്ന് ഒരു ഇഞ്ച് വിട്ട് ചെറിയ ചെറിയ പീസുകളായി കട്ടാക്കുക. പഴയ ഒരു കുട കമ്പിയോ മോപ്പിന്റെ വടിയോ എടുക്കുക അതിലേക്ക് ഈ തുണി ചുറ്റി കൊടുക്കുക.
അതിനുശേഷം ഒരു തുണി കഷണം എടുത്ത് അത് നന്നായി മുറുകെ കെട്ടി കൊടുക്കുക. ഇത് ഉപയോഗിച്ച് ജനാലയുടെ പൊടിതട്ടി കളയാവുന്നതാണ്. കാശു മുടക്കി പൊടി തട്ടുന്നതിനുള്ള ഉൽപ്പന്നങ്ങൾ വാങ്ങിക്കുന്നതിന് പകരം ഇത്തരത്തിൽ ആവശ്യമില്ലാത്ത തുണികൾ കൊണ്ട് ഇത് തയ്യാറാക്കാവുന്നതാണ്. ഇത് ചെയ്യേണ്ട രീതി അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.