ആരോഗ്യം നിലനിർത്താനും രോഗങ്ങളെ അകറ്റാനും വെള്ളം കുടിക്കുന്നത് നിർബന്ധമാണ് എന്ന കാര്യം അറിയാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ വെള്ളം കുടിക്കുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നു. എത്ര അളവിൽ കുടിക്കണം, എങ്ങനെയൊക്കെ കുടിക്കണം, എപ്പോഴൊക്കെ കുടിക്കണം എന്ന് ശ്രദ്ധിക്കേണ്ടത് വളരെ നിർബന്ധമാണ്.
സാധാരണയായി നല്ല ദാഹം ഉണ്ടെങ്കിൽ ഒരുമിച്ച് കുറേ അളവിൽ വെള്ളം കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. ഒരുമിച്ച് നിറയെ വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ സോഡിയത്തിന്റെ ബാലൻസ് നഷ്ടപ്പെടുകയും, മസിൽ പെയിനും ബോഡി പെയിനും ഉണ്ടാവുന്നതിനുള്ള സാധ്യതയും വർദ്ധിക്കുന്നു. ദീർഘനേരത്തെ വർക്കൗണ്ടിന് ശേഷം പലരും ഒറ്റയിരിപ്പിൽ നിറയെ വെള്ളം കുടിക്കാറുണ്ട് എന്നാൽ ഇതും വളരെ ദോഷകരമായി കണക്കാക്കപ്പെടുന്നു.
രാവിലെ എണീറ്റ ഉടൻ വെള്ളം കുടിക്കുന്നത് നല്ലതാണ് എന്ന പ്രചരണം സോഷ്യൽ മീഡിയയിൽ വ്യാപകമായിട്ടുണ്ട്. മലബന്ധം മാറാനും വയറിൻറെ ആരോഗ്യത്തിനും ഏറ്റവും ഉത്തമമാണ്.ചെറു ചൂടുള്ള വെള്ളം ഒരു ഗ്ലാസ്സും രണ്ട് ഗ്ലാസ് കുടിച്ചാൽ മതിയാകും.രാവിലെ വെറും വയറ്റിൽ നിറയെ വെള്ളം കുടിക്കുന്നതും ആപത്താണ്. ശരീരഭാരത്തിനനുസരിച്ച് വേണം ദിവസവും വെള്ളം കുടിക്കുവാൻ.
ചായ കാപ്പി തുടങ്ങിയ പാനീയങ്ങൾ കുടിക്കുന്നവർക്ക് ദാഹം കൂടുതൽ ആവും അത്തരക്കാർ ശരീരഭാരത്തിനും കൂടുതൽ വെള്ളം കുടിക്കുമ്പോൾ അത് ദോഷകരമായി മാറുന്നു. പൊതുവേ കുട്ടികൾക്ക് വെള്ളം കുടിക്കുവാൻ മടിയാണ് അതിനാൽ ഇതുമൂലം കുട്ടികൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ആവാം മിക്ക രക്ഷിതാക്കളും ബോട്ടിൽ ജ്യൂസ് വാങ്ങി കൊടുക്കുന്നത്, ഇത് ഏറെ ദോഷകരമാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക.