പല വീടുകളിലും കാണപ്പെടുന്ന ഒരു ചെടിയാണ് സ്നേക്ക് പ്ലാൻറ്. ലില്ലി കുടുംബത്തിൻറെ ഭാഗമായ ഒരു ചെടി കൂടിയാണിത്. ഭംഗിക്ക് വളർത്തുന്നതിന് പുറമെ നിരവധി ഗുണങ്ങൾ ഈ ചെടിക്കുണ്ട്. അലങ്കാര ചെടിയായി വളർത്താൻ ഏറ്റവും ഉത്തമമായ ഒന്നാണ് ഇത്. അലങ്കാരത്തിന് മാത്രമല്ല ഇത് വളർത്തിയാൽ ഉള്ള ഗുണങ്ങൾ ഏറെയാണ്. ഈ ചെടിക്ക് കുറഞ്ഞ പരിപാലനം മതി.
നമുക്ക് ചുറ്റുമുള്ള വായുവിനെ ശുദ്ധീകരിക്കുവാൻ ഈ ചെടിക്ക് സാധിക്കുമെന്ന് ഞങ്ങൾ പറയുന്നു. ഏറ്റവും കൂടുതലായി ഓക്സിജൻ തരുന്ന ഒരു വീട്ടുചെടി കൂടിയാണിത് കൂടാതെ വായുവിൽ ഈർപ്പം പുറപ്പെടുവിക്കുകയും വായുവിലൂടെയുള്ള അലർജികളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഫോർമാലിറ്റിഹൈഡ്, സൈലിൻ,ടോലുയിൻ തുടങ്ങിയ ക്യാൻസറിന് കാരണമാകുന്ന മലിനീകരണ വസ്തുക്കളെ ആഗിരണം ചെയ്യാനും.
വിഷമുക്തമായ വായു നീക്കം ചെയ്യാനുമുള്ള കഴിവ് സ്നേക്ക് പ്ലാന്റിനുണ്ട്. അതുകൊണ്ടുതന്നെ ഈ ചെടി വീട്ടിൽ വയ്ക്കുന്നത് ക്യാൻസർ തടയാൻ സഹായകമാകും. പുറത്തേ വായുവും വീടിനകത്തെ വായുവും രണ്ടും മാരകമാണ് എന്നാൽ ഇത് രണ്ടും കൈകാര്യം ചെയ്യാൻ ഈ സസ്യത്തിന് കഴിയുന്നു. നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാ ദോഷകരമായ മലിനീകരണങ്ങളും ദോഷകരമായ വായുവും നീക്കം ചെയ്യാൻ ഈ സസ്യം മതിയാകും.
ഏത് കാലാവസ്ഥയിലും വെള്ളമില്ലാതെയും അതിജീവിക്കുവാൻ കഴിയുന്ന ഒരു പ്ലാൻറ് ആണിത്. ഈ ചെടി തണലിലോ സൂര്യപ്രകാശം തട്ടുന്ന ഇടത്തോ വെള്ളമോ വളമോ നൽകാതെ പോലും സ്ഥാപിക്കാം. ഇതിന് ഒട്ടും പരിപാലനം ആവശ്യമില്ല. സവിശേഷമായി കാണപ്പെടുന്ന ഒരു മനോഹര സസ്യമാണിത് ഈ ചെടിയുടെ പച്ചയും മഞ്ഞയും നിറങ്ങൾ ഉള്ള ഇലകൾ ആരെയും ആകർഷിക്കും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.