അടുക്കളയിൽ നിങ്ങൾ വരുത്തുന്ന ഈ തെറ്റുകൾ ആണ് ക്യാൻസറിന്റെ കാരണം…

ഇന്നത്തെ കാലഘട്ടത്തിൽ രോഗങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി തന്നെയാണ് ഇതിൻറെ പ്രധാന കാരണം. ഒരു വീടിൻറെ ഊർജ്ജത്തിൻറെ കലവറയായി കാണപ്പെടുന്ന അടുക്കളയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധി വരെ ഈ രോഗങ്ങളെ പിടിച്ചു കെട്ടുവാൻ സാധിക്കും. അടുക്കളയിൽ നമ്മൾ ഉപയോഗിക്കുന്ന പാത്രങ്ങൾ.

മസാലപ്പൊടികൾ, പരിപ്പ് പയർ വർഗ്ഗങ്ങൾ, എണ്ണകൾ എന്നിങ്ങനെ നിരവധിയുണ്ട് ഇത്തരം കാര്യങ്ങളിൽ നമ്മൾ അറിയാതെ ചെയ്തു പോകുന്ന ചില തെറ്റുകൾ തിരുത്തിയാൽ പിന്നെ രോഗങ്ങളെ പേടിക്കേണ്ട ആവശ്യം വരില്ല. നമ്മൾ വ്യത്യസ്ത തരത്തിലുള്ള പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് അലുമിനിയം, സ്റ്റീൽ, ഇരുമ്പ്, നോൺസ്റ്റിക്, പ്ലാസ്റ്റിക് എന്നിങ്ങനെ. ഇതിൽ ഏതു പാത്രം എങ്ങനെ ഉപയോഗിക്കണം എന്ന ഐഡിയ കൂടി ഉണ്ടാവണം.

ക്വാളിറ്റി കുറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഒരു കാരണവശാലും ഉപ്പു സൂക്ഷിക്കുവാൻ പാടുള്ളതല്ല. ഉപ്പ് എന്നാൽ ഒരു കെമിക്കൽ ഉൽപ്പന്നമാണ്, ഇത് കുറെ സമയം അല്ലെങ്കിൽ അലുമിനിയം പാത്രങ്ങളിൽ വയ്ക്കുമ്പോൾ അവിടെ വിഷാംശം ഉണ്ടാവാം. ഉപ്പു സൂക്ഷിക്കുവാൻ ഏറ്റവും ഉത്തമം മൺപാത്രങ്ങൾ അല്ലെങ്കിൽ ചില്ല് പാത്രങ്ങളാണ്. നമ്മൾ ഉപയോഗിക്കുന്ന നോൺസ്റ്റിക് പാത്രം ക്വാളിറ്റി ഉള്ളതാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

നിലവാരം കുറഞ്ഞ നോൺസ്റ്റിക് പാത്രങ്ങളിൽ ടെഫ്ലോണിന്റെ അംശം ഇളകി വരുകയും അത് ശരീരത്തിലേക്ക് എത്തുമ്പോൾ ക്യാൻസറിന് കാരണമാവുകയും ചെയ്യുന്നു. കരൾ രോഗങ്ങൾ വൃക്ക രോഗങ്ങൾ എന്നിവയ്ക്ക് പ്രധാനമായും കാരണമാകുന്നത് ടെഫ്ലോനാണ്. അതിനാൽ നോൺസ്റ്റിക്കിന്റെ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ നിലവാരം കൂടിയവ മാത്രം ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിനെക്കുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ കാണൂ.