അടുക്കളയിലെ ഒരു പ്രധാന ശല്യക്കാരൻ ആണ് കുഞ്ഞിച്ചക്കൾ. ചക്കയുടെയും മാങ്ങയുടെയും സീസൺ ആകുമ്പോൾ ഇവയുടെ ശല്യം സഹിക്കാൻ പറ്റത്തില്ല. കൂടാതെ, ഇവ ഭക്ഷണപദാർത്ഥങ്ങളിലും പഴങ്ങളിലും വന്നിരിക്കുന്നത് സാധാരണയായി കാണുന്ന ഒരു കാഴ്ചയാണ്. ഇത്തരത്തിലുള്ള കുഞ്ഞിച്ചകൾ വന്നിരിക്കുമ്പോൾ അത് നിരവധി രോഗങ്ങൾക്കും കാരണമായി തീരുന്നു.
ഇവയെ തുരത്താൻ പലരും ബുദ്ധിമുട്ടാറുണ്ട്, എന്നാൽ വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ ലഭ്യമാകുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് കുഞ്ഞിച്ച കളെ ഓടിക്കാം അതിനുള്ള ഒരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇതിനായി നമ്മുടെ അടുക്കളകളിൽ സുലഭമായി ലഭിക്കുന്ന രണ്ടു വസ്തുക്കൾ മതി. ചെറുനാരങ്ങയും ഗ്രാമ്പൂ ഉണ്ടെങ്കിൽ ഈച്ചകളെ വേഗത്തിൽ തുരത്തി ഓടിക്കാവുന്നതാണ്.
ഒരു ചെറുനാരങ്ങയുടെ പകുതി കഷണം എടുക്കുക, കുറച്ചു ഗ്രാമ്പു കൂടി എടുത്തതിനുശേഷം ചെറുനാരങ്ങയിലേക്ക് ഗ്രാമ്പൂ കുത്തിവയ്ക്കുക. ഇത് ഈച്ചകൾ കൂടുതലായി വരുന്ന ഭാഗത്ത് കൊണ്ടുപോയി വയ്ക്കണം ഇങ്ങനെ ചെയ്താൽ ആ ഭാഗത്തേക്ക് ഈച്ചകൾ വരുകയില്ല. പഴങ്ങളിലാണ് കൂടുതലായി ഈച്ച വരുന്നതെങ്കിൽ അതിൻറെ ഇടയിലായി ഈ ചെറുനാരങ്ങയുടെ കഷണം വയ്ക്കുക ഉടൻതന്നെ ഈച്ചകളെ അവിടുന്ന് പമ്പകടുത്താം.
മാങ്ങയുടെയും ചക്കയുടെയും സീസൺ ആകുമ്പോഴാണ് ഈ ബുദ്ധിമുട്ട് നമ്മൾ ഏറെ അനുഭവിക്കുന്നത് അത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് ഈ ടിപ്പ് പ്രയോജനം ആകും. ഇനി ഈ കണ്ണീച്ചകളെ തുരത്താൻ വേറെ വഴി അന്വേഷിക്കേണ്ട ഇതിലും നല്ലൊരു ടിപ്പ് വേറെയില്ല എന്ന് വേണം പറയാൻ. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി ഈ ചാനലിലെ മറ്റു വീഡിയോകൾ കാണുക. ഈച്ചകളെ ഓടിക്കേണ്ട വിധം മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണൂ.