മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികൾ പലപ്പോഴും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തിന് ഗുണമാണോ ദോഷമാണോ ഉണ്ടാക്കുന്നത് എന്ന് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കണം. പണ്ടുകാലങ്ങളിൽ രോഗശമനത്തിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നമുക്ക് ചുറ്റുമുള്ള ചെടികൾ ആണ് ഉപയോഗിച്ചിരുന്നത്.
എന്നാൽ മെഡിക്കൽ രംഗത്തിൽ വന്ന മാറ്റങ്ങൾ സസ്യങ്ങളുടെ ഉപയോഗത്തെ ചെറുക്കുകയും പകരം ചെറിയ രോഗങ്ങൾക്ക് പോലും മരുന്നുകളെ ആശ്രയിക്കേണ്ട കാലത്തിലേക്ക് നയിക്കുന്നു. നാട്ടിൻപുറങ്ങളിലും വീട്ടിൽ പരിസരങ്ങളിലും കാണപ്പെടുന്ന പല സസ്യങ്ങൾക്കും നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട് അത്തരത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന ഒന്നാണ് ഉഴിഞ്ഞ. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇതിൻറെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം.
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കേശ സംരക്ഷണത്തിനും ഈ സസ്യം ഏറ്റവും മികച്ചതാണ്. ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉത്തമമാണ്. ഉഴിഞ്ഞയുടെ ഇലകൾ അരച്ച് അതിൻറെ കൂടെ ആവണക്കെണ്ണയും കൂടി ചേർത്ത് സന്ധി വേദനയുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് വേദനയ്ക്കും നീർക്കെട്ടിനും ആശ്വാസം ഉണ്ടാക്കും. സ്ത്രീകളിലെ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
കൊഴിഞ്ഞയുടെ ഇലകൾ വറുത്തരച്ച് അടിവയറ്റിൽ പുരട്ടിയാൽ ആർത്തവ സമയത്തുണ്ടാകുന്ന വേദനയ്ക്ക് ആശ്വാസമേക്കുന്നതിനും ആർത്തവ ക്രമക്കേടുകൾ ഇല്ലാതാക്കുന്നതിനും സഹായകമാകുന്നു. ഉഴഞ്ഞയുടെ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കവിൾ കണ്ടാൽ വായ്പുണ്ണിനും അൾസറിനും ശമനം കിട്ടും. ഉഴിഞ്ഞയുടെ ഇലകൾ കഷായം വെച്ച് കുടിക്കുന്നതിലൂടെ വന്ധ്യത പോലുള്ള പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് കഴിക്കാവുന്നതാണ്. കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും അറിയുന്നതിന് വീഡിയോ കാണൂ.