ശരീരത്തിലെ ഈ ധാതുവിന്റെ കുറവ് കൈകളിലെ തരിപ്പിനും മരവിപ്പിനും കാരണമാകുന്നു, അറിയാം ഇതിനെക്കുറിച്ച്…

ആരോഗ്യകരമായ ശരീരത്തിന് പോഷകങ്ങൾ വളരെ പ്രധാനമാണ്. പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട ചിന്തിക്കുന്ന ഒന്നാണ് കാൽസ്യത്തിന്റെ അളവ്. എന്നാൽ അതിനു മാത്രമല്ല രക്തത്തിൻറെ കട്ട പിടിക്കൽ, പേശികളുടെ സങ്കോചം, സാധാരണ തോതിലെ ഹൃദയമിടിപ്പ്, നാഡീവ്യൂഹ കോശങ്ങളുടെ പ്രവർത്തനം എന്നിവയുമായ എല്ലാം കാൽസ്യത്തിന് വളരെയധികം ബന്ധമുണ്ട്.

ശരീരത്തിലെ 99% കാൽസ്യവും എല്ലുകളിൽ ശേഖരിക്കപ്പെടുമ്പോൾ ബാക്കി വരുന്ന ഒരു ശതമാനം രക്തത്തിലും പേശികളിലും മറ്റു കോശ സംയുക്തങ്ങളിലുമായി കാണപ്പെടുന്നു. രണ്ട് തരത്തിലാണ് ശരീരത്തിലേക്ക് കാൽസ്യം എത്തുന്നത്. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും എല്ലുകളിൽ നിന്നും. ഭക്ഷണത്തിൽ ആവശ്യത്തിന് കാൽസ്യം ലഭിക്കാതെ വരുമ്പോൾ ശരീരം എല്ലുകളിൽ ശേഖരിച്ചു വച്ചിരിക്കുന്ന കാൽസ്യം ഉപയോഗപ്പെടുത്തുന്നു.

ഇത്തരത്തിൽ പിൻവലിക്കപ്പെടുന്ന കാൽസ്യം പിന്നീട് ശരീരം ഭക്ഷണത്തിൽ നിന്ന് എടുത്ത് പുനസ്ഥാപിക്കുന്നു. ശരീരത്തിൽ കാൽസ്യത്തിന്റെ കുറവ് ഉണ്ടാകുമ്പോൾ നിരവധി ലക്ഷണങ്ങളാണ് പ്രകടമാവുക. പേശികളിൽ കോച്ചി പിടുത്തം, ആശയക്കുഴപ്പം, ഓർമ്മക്കുറവ്, എളുപ്പം പൊട്ടിപ്പോകാവുന്ന എല്ലുകൾ, ആരോഗ്യം കുറഞ്ഞ നഖങ്ങൾ, കൈകാലുകളിലെ മരവിപ്പ്, തരിപ്പ്, ചുഴലി രോഗം, താളം തെറ്റിയ ഹൃദയമിടിപ്പ്, വരണ്ട ചർമം, ഊർജ്ജ കുറവ്, അമിതമായ ക്ഷീണം ഇവയെല്ലാം.

കാൽസ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ തിരിച്ചറിയുവാൻ കഴിഞ്ഞാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം കാൽസ്യം സപ്ലിമെന്റുകളായും ശരീരത്തിൽ എത്തിക്കാം. കാൽസ്യം സമ്പുഷ്ടമായ ഭക്ഷണങ്ങൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുക. പാൽ, ബദാം, എള്ള്, വെണ്ടയ്ക്ക, മത്തി തുടങ്ങിയവയെല്ലാം കാൽസ്യം സമ്പന്നമായ ഭക്ഷണ വിഭവങ്ങളാണ്. ഇതിനെക്കുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ കാണൂ.