കിച്ചൻ സിങ്കിൽ ഉണ്ടാകുന്ന എത്ര വലിയ ബ്ലോക്കും നിമിഷങ്ങൾ കൊണ്ടു മാറ്റാം, ഒരു അടിപൊളി ടെക്നിക്👌

മിക്ക വീടുകളിലെയും പ്രധാന പ്രശ്നമാണ് കിച്ചൻ സിങ്ക് ബ്ലോക്ക് ആവുക എന്നത്. വേസ്റ്റും മറ്റു അടഞ്ഞ കിച്ചൻ സിങ്കും ബാത്റൂമിലെ പൈപ്പും എല്ലാം അടയുന്നത് വളരെ സാധാരണയായി കാണപ്പെടുന്ന ഒരു പ്രശ്നമാണ്. ഇത് ഈസിയായി ക്ലീൻ ചെയ്യുന്നതിനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. എത്ര വലിയ ബ്ലോക്ക് ആണെങ്കിൽ പോലും വളരെ ഈസിയായി യാതൊരു പൈസ ചെലവുമില്ലാതെ തന്നെ മാറ്റിയെടുക്കാവുന്നതാണ്.

കയ്യിൽ ഒരു ഗ്ലൗസ് ഇട്ടതിനു ശേഷം സിംഗിലെ വേസ്റ്റ് എടുത്തു മാറ്റുക, വെള്ളം മുഴുവനായി പോകുന്നതിനായി കൈകൊണ്ട് ആ ഭാഗം ഒന്ന് അമർത്തികൊടുത്ത് എയർ കളയാവുന്നതാണ്. വെള്ളവും വേസ്റ്റ് മാറ്റിയതിനുശേഷം സിങ്കിലേക്ക് സോഡാ പൊടി ഇട്ടുകൊടുക്കുക. അതിലേക്ക് സോഡാ പൊടി കുതിരാൻ ആവശ്യമായ വിനാഗിരി ഒഴിച്ചു കൊടുക്കണം.

കുറച്ചു സമയത്തിന് ശേഷം വെള്ളം നന്നായി തിളപ്പിച്ച് എടുത്ത് അതിലേക്ക് ഒഴിച്ച് കൊടുക്കുക. എണ്ണയുടെ മെഴുക്ക് എന്നിവ പൈപ്പിൽ ഉണ്ടെങ്കിൽ അത് ഉരുകി കിട്ടുന്നതിനാണ് തിളച്ച വെള്ളം ഒഴിക്കുന്നത്. സിങ്ക് ക്ലീൻ ചെയ്യുന്നതിനായി അല്പം ബേക്കിംഗ് സോഡ ഇട്ടു കൊടുത്ത് അതിലേക്ക് കുറച്ച് ഡിഷ് വാഷ് കൂടി ഒഴിച്ചു കൊടുക്കണം.

ഇങ്ങനെ ചെയ്യുമ്പോൾ സിംഗ് നന്നായി വെട്ടി തിളങ്ങുന്നു. സിങ്കിലെ ബ്ലോക്ക് കളിയാനുള്ള ഒരു വഴിയാണ് ഇവിടെ പറഞ്ഞത് ഇനി മറ്റു വഴി എന്താണെന്ന് നോക്കാം. സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാകുന്ന ഡി ഐ ഡോഗ് എന്ന പൊടി വാങ്ങിച്ച് അത് സിംഗിലേക്ക് ഇട്ടു കൊടുത്തു ക്ലീൻ ആക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക.