അടുക്കളയിൽ എണ്ണകൾ ഇല്ലാതെ പാചകം സുലഭം ആകുന്നില്ല. ഭക്ഷണം പാകം ചെയ്യുന്നതിന് വിവിധതരത്തിലുള്ള എണ്ണകൾ നാം ഉപയോഗിക്കാറുണ്ട്. വെളിച്ചെണ്ണ, സൂര്യകാന്തി ഓയിൽ, ഒലിവ് ഓയിൽ എന്നിങ്ങനെ. എന്നിരുന്നാലും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടത് വെളിച്ചെണ്ണ തന്നെ. എന്നാൽ നിരവധി ജീവിതശൈലി രോഗങ്ങൾ വന്നു തുടങ്ങിയതോടെ വെളിച്ചെണ്ണയിൽ മാറ്റം വരുത്തണമെന്ന് മിക്ക ആളുകളും ചിന്തിച്ചു തുടങ്ങി.
അത്തരത്തിൽ നിരവധി ഗുണങ്ങളാൽ സമ്പൂർണ്ണമായ ഒന്നാണ് കടുകെണ്ണ. കേരളത്തിൽ ഇത് അത്ര വ്യാപകമായി ഉപയോഗിക്കാറില്ലെങ്കിലും ഉത്തരേന്ത്യൻ മലയാളികൾക്ക് ഏറെ പരിചിതമായിരിക്കും. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് കടുകെണ്ണ ഉപയോഗിക്കുന്നതിലൂടെ നമുക്ക് ലഭിക്കാൻ പോകുന്നത്. അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം നാം കഴിക്കുന്ന ഭക്ഷണം പാകം ചെയ്യുന്ന എണ്ണ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ വഹിക്കുന്നുണ്ട്.
നിങ്ങളുടെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് കടുകെണ്ണ. ശരീരത്തിൻറെ മെറ്റബോളിസം വേഗത്തിൽ ആക്കുവാൻ കടുകെണ്ണക്ക് സാധിക്കും. പ്രധാനമായും നിയാസിൻ, റൈബോഫ്ളവിൻ തുടങ്ങിയ വിറ്റാമിനുകളുടെ സാന്നിധ്യം ഭക്ഷണത്തെ ദഹിപ്പിക്കാൻ സഹായിക്കുന്നതാണ്. കടുകെണ്ണയുടെ ശക്തമായ മണവും ഒട്ടിപ്പിടിക്കുന്ന സ്വഭാവം കാരണം മിക്ക ആളുകളും ഇത് വാങ്ങിക്കുവാൻ മടിക്കുന്നു.
കടുകെന്നയ്ക്ക് ക്യാൻസർ വിരുദ്ധ സ്വഭാവമുണ്ട്. വൻകുടൽ ദഹന നാളം തുടങ്ങിയ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുവാൻ കടുകെണ്ണ ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു. തലവേദന, വയറുവേദന, നെഞ്ചിരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് നല്ലൊരു പരിഹാരം കൂടിയാണിത്. മോണ രോഗങ്ങളെ ഇല്ലാതാക്കുവാനും ഇവ സഹായിക്കും എന്ന് പറയപ്പെടുന്നുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് ഫലപ്രദമായ ഒന്നാണ് ഇത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.