നമുക്ക് രാത്രിയിൽ ഡാൻസ് കളിക്കാം!!ഹരിതക്കൊപ്പം കിടിലൻ ഡാൻസുമായി റെബേക്കാ സന്തോഷ്‌.

ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് റബേക്ക സന്തോഷ്. ബാലതാരം ആയിട്ടാണ് ക്യാമറയ്ക്ക് മുൻപിൽ താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് സീരിയൽ പരമ്പരകളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു റബേക്കാ. ഏഷ്യാനെറ്റ് സം പ്രേക്ഷണം ചെയ്തിരുന്ന കുഞ്ഞിക്കൂനൻ എന്ന പരമ്പരയിലാണ് റബേക്ക ആദ്യമായി അഭിനയിക്കുന്നത്.

പിന്നീട് അങ്ങോട്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു റബേക്കാ. പിന്നീട്ജയറാം നായകനായ തിരുവമ്പാടി തമ്പാൻ എന്ന ചിത്രത്തിലൂടെ സിനിമയിലും താരം അരങ്ങേറ്റം കുറിച്ചു. സംവിധായകനായ ശ്രീജിത്ത് വിജയനാണ് താരത്തിന്റെ ഭർത്താവ്. ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലാണ് റബേക്ക നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയകളിൽ സജീവമായി നിൽക്കുന്ന താരമാണ് റബേക്ക ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഒരു പുതിയ ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. കസ്തൂരിമാൻ എന്ന പരമ്പരയിൽ റബേക്കക്കൊപ്പം വേഷമിട്ടിരുന്ന ഹരിതയും ആയിട്ടാണ് പുതിയ ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കസ്തൂരി മാനിലെ ശ്രീക്കുട്ടിയായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ഹരിത. ഇപ്പോൾ ട്രെൻഡിങ് ആയി നിൽക്കുന്ന ധനുഷ് ചിത്രത്തിലെ ഗാനത്തിനാണ് ഇരുവരും ചുവടു വെച്ചിരിക്കുന്നത്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ഒന്നിച്ച് ഡാൻസ് ചെയ്യുന്നതിന്റെ സന്തോഷം ആരാധകർ കമന്റ്‌ വഴി പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയകളിൽ ഒരുപാട് ഫോള്ളോവെർസ് ഉള്ള താരങ്ങൾ ആണ് ഇരുവരും. നമുക്ക് രാത്രി നൃത്തം ചെയ്യാം എന്നാണു ഇവർ വീഡിയോക്ക് താഴെ നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *