വെള്ള വസ്ത്രങ്ങളിൽ കറപിടിക്കുന്നത് പതിവായിട്ടുള്ള ഒരു കാര്യമാണ്. വാഷിംഗ് മെഷീനിൽ തുണി അലക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന പോരായ്മയും ഇതുതന്നെ. വെള്ള വസ്ത്രങ്ങളിൽ മറ്റേതെങ്കിലും തുണികളുടെ കറ പിടിക്കുമ്പോൾ അതിൻറെ ഭംഗി തന്നെ നഷ്ടമാകുന്നു. ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. തുണികളിൽ ഏതെങ്കിലും രീതിയിൽ കറ പിടിക്കുമ്പോൾ അത് കളയാനായി ക്ലോറിനോ ബ്ലീച്ചോ ഒന്നും തന്നെ ആവശ്യമില്ല.
പ്രധാനമായും കുട്ടികളുടെ വെള്ളനിറത്തിലുള്ള യൂണിഫോം ഷർട്ടുകൾ ആണ് ദിവസങ്ങൾക്കുള്ളിൽ നിറംമങ്ങുകയും കറ പിടിക്കുകയും ചെയ്യുന്നത് അത് അകറ്റുന്നതിനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. വെള്ളത്തുണിയിൽ പേനയുടെ മഷി ആയാൽ സ്പ്രേ ഉപയോഗിച്ച് അത് എളുപ്പത്തിൽ കളയാവുന്നതാണ്. എന്നാൽ സ്കെച്ചിന്റെ കളറാണ് വെള്ളത്തുണിയിൽ പിടിച്ചിരിക്കുന്നത്.
എങ്കിൽ ആദ്യം പെർഫ്യൂം ഉപയോഗിച്ച് തുടച്ചതിനു ശേഷം വെള്ള നിറത്തിലുള്ള ടൂത്ത്പേസ്റ്റ് ആ ഭാഗത്ത് തേച്ചു ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ കളർ കളയാവുന്നതാണ്. മഞ്ഞളിൻറെ കറ, അച്ചാറിന്റെ കറ, കറികളുടെ കറ എന്നിവ വെള്ളവസ്ത്ര വസ്ത്രത്തിൽ ആയാൽ അത് കഴുകി കളയുവാൻ വളരെ ബുദ്ധിമുട്ടാണ്.
ഇത് കളയുന്നതിനായി ബോഡി സ്പ്രേയും വൈറ്റ് ടൂത്ത് പേസ്റ്റും ഉപയോഗിക്കാവുന്നതാണ്. യാതൊരു അടയാളവും ഇല്ലാത്ത രീതിയിൽ കറ പൂർണമായും ഇളകി കിട്ടും. വെള്ളത്തുണികളിൽ എണ്ണക്കറ പിടിച്ചാൽ അത് കളയുവാൻ വളരെ ബുദ്ധിമുട്ടാണ്. ഇത് കളയാനായി വെള്ളനിറത്തിലുള്ള ടൂത്ത് പേസ്റ്റ് മാത്രം ഉപയോഗിക്കുക. വളരെ ഉപകാരപ്രദമായ ഇത്തരം ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.