തുറസായ സ്ഥലങ്ങളിലും പറമ്പുകളിലും കാണപ്പെടുന്ന പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ചെടിയാണ് എരിക്ക്. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഈ സസ്യത്തെക്കുറിച്ച് പലർക്കും അറിയില്ല എന്നതാണ് വാസ്തവം.ഈ ചെടി കാണുമ്പോൾ പലരും ഇത് പറിച്ചു കളയുന്നു എന്നാൽ നിരവധി രോഗങ്ങൾ ശമിപ്പിക്കുന്നതിന് എരിക്ക് സഹായകമാണ്. ഇതിൻറെ ഇലയും, പൂവും, കറയുമെല്ലാം ഔഷധയോഗ്യം തന്നെ.
എരിക്ക് രണ്ടു തരത്തിലുണ്ട് ചുവന്ന പൂവോടുകൂടി കാണുന്ന ചിറ്റരിക്കും വെളുപ്പും നീലയും പൂക്കളുള്ള വെള്ളരിക്കും. ഇതിൽ വെള്ള നിറത്തിലുള്ള എരിക്കിനാണ് കൂടുതൽ ഔഷധഗുണങ്ങൾ. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനകൾ ശമിപ്പിക്കാൻ ഈ സത്യത്തിന് കഴിയുന്നു . എരിക്കിന്റെ പഴുത്ത ഇല അരച്ച് നെറ്റിയിൽ പുരട്ടുന്നത് തലവേദന മാറാൻ സഹായകമാണ്.
എരിക്കിന്റെ കറ പഞ്ഞിയിൽ മുക്കി വേദനയുള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന നിമിഷങ്ങൾക്കുള്ളിൽ മാറിക്കിട്ടും. ചർമ്മത്തിൽ ഉണ്ടാകുന്ന അരിമ്പാറ പാലുണ്ണി എന്നിവ മാറുന്നതിന് എരിക്കിന്റെ കറ പുരട്ടിയാൽ മതി. പ്രായമായവരിൽ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് സന്ധിവേദന. സന്ധികളിൽ ഉണ്ടാകുന്ന വേദനയും നീർക്കെട്ടും അകറ്റാൻ ഇതിൻറെ ഇലകൾ ഉപ്പ് ചേർത്ത് അരച്ച് മൂന്നുദിവസത്തോളം വേദനയുള്ള സന്ധികളിൽ വെച്ച് കെട്ടുക.
സന്ധിവേദന മാറാനുള്ള ഏറ്റവും നല്ലൊരു പരിഹാരമാർഗ്ഗമാണിത്. ആസ്ത്മ ചുമ തുടങ്ങിയ രോഗങ്ങൾ മാറ്റുന്നതിന് എരിക്കിൻ പൂക്കൾ ഉണക്കി ഇന്ദുപ്പ് ചേർത്ത് ഉപയോഗിക്കുന്നത് വളരെ ഉത്തമമാണ്. മുഖത്തെ കറുത്ത പാടുകൾ മാറ്റുന്നതിന് റോസ് വാട്ടറും എരിക്കിൻ പാലും ചേർത്ത് മുഖത്തു പുരട്ടിയാൽ മതി. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.