സ്വകാര്യ ഭാഗങ്ങളിലെ ചൊറിച്ചിലിനും കരിവാളിപ്പിനും ഇതിലും നല്ലൊരു മാർഗം വേറെയില്ല, 100% റിസൾട്ട് കിട്ടും👍

സ്ത്രീപുരുഷഭേദമന്യേ പലരും പറയാൻ മടിക്കുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് സ്വകാര്യ ഭാഗങ്ങളിലെ ചൊറിച്ചിലും കരിവാളിപ്പും. പലപ്പോഴും ചൊറിച്ചിൽ കാരണം തുടയിടുക്കുകൾ മുറിയുകയും നീറ്റൽ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. മിക്ക ആളുകളും ഇത് വളരെ നിസ്സാരമായി കാണുകയും വിപണിയിൽ ലഭിക്കുന്ന പലവിധത്തിലുള്ള ക്രീമുകൾ വാങ്ങി പുരട്ടുകയും ചെയ്യുന്നു എന്നാൽ ഈ പ്രശ്നങ്ങൾ ശ്രദ്ധിക്കാതെ വരുമ്പോൾ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും.

പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. ഇറുകിയ അടിവസ്ത്രം ധരിക്കുക, ഫംഗസ് അണുബാധ, ചർമ്മം ഉരഞ്ഞു പൊട്ടുന്നത്, വട്ടച്ചൊറി, തുടകൾ തമ്മിൽ ഉരഞ്ഞു പൊട്ടുന്നത് തുടങ്ങി പ്രശ്നങ്ങൾ ഉള്ളവരിലാണ് ചൊറിച്ചിലും കരിവാളിപ്പും കൂടുതലായും കാണപ്പെടുന്നത്. പ്രകൃതിദത്തമായ ചികിത്സാരീതികൾ ആണ് ഇതിന് ഏറ്റവും ഉത്തമം.

പല മരുന്നുകളും വിപണിയിൽ ലഭ്യമാണെങ്കിലും ഏറ്റവും സുരക്ഷിതവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ മാർഗ്ഗം നാച്ചുറൽ ആയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ്. ചൊറിച്ചിൽ അകറ്റുന്നതിന് ആര്യവേപ്പില ഗുണം ചെയ്യും. ആര്യവേപ്പില നല്ലവണ്ണം കഴുകി വൃത്തിയാക്കി അരച്ചെടുക്കുക അതിലേക്ക് അല്പം ടി ത്രീ ഓയിൽ ഒഴിച്ച് യോജിപ്പിച്ച് എടുക്കണം. ഇത് തുടയിടുക്കിൽ തേച്ചുപിടിപ്പിക്കുക.

തുടർച്ചയായി ഇത് ചെയ്യുമ്പോൾ മാറ്റങ്ങൾ അനുഭവപ്പെടാം. രണ്ടാമത്തെ രീതി കറ്റാർവാഴ ഉപയോഗിച്ചാണ്. ഏത് സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരമാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെൽ അല്പം ബൗളിൽ എടുക്കുക അതിലേക്ക് മൂന്നോ നാലോ തുള്ളി ടി ട്രീ ഓയിൽ ഒഴിച്ച് യോജിപ്പിച്ചു കൊടുക്കുക. ഇതൊരു ക്രീം രൂപത്തിൽ ആകുമ്പോൾ ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്. ഇവ തയ്യാറാക്കും വിധം മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.