വസ്ത്രങ്ങളിലെ രക്തക്കറയും വാഴ കറയും കളയാൻ ഈ ഒരു സാധനം മതി, കിടിലൻ ട്രിക്ക്👌

വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഏതുതരം കറയും എളുപ്പത്തിൽ കളയാനുള്ള ടെക്നിക്കുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. വാഴക്കറ, രക്തകറ, ഹെയർ ഡൈ കറ, കറികളുടെ കറ, സ്കെച്ചിന്റെ കറ തുടങ്ങിയ ഏത് കറയും എളുപ്പത്തിൽ കളയാനുള്ള കിടിലൻ വഴികൾ ഈ വീഡിയോയിൽ പറയുന്നു. വെള്ള വസ്ത്രത്തിൽ വാഴ കറ ആയാൽ അത് കളയാൻ വളരെ ബുദ്ധിമുട്ടാണ് അതിനായി നമുക്ക് ആലം പൗഡർ എടുക്കാം.

വസ്ത്രത്തിന്റെ ഏതു ഭാഗത്താണോ കറയുള്ളത് അവിടെ ആലത്തിൻറെ പൗഡർ തേച്ചു കൊടുക്കുക. ഇനി വാഴക്കറ കളയാനുള്ള മറ്റൊരു രീതി പെട്രോൾ ഉപയോഗിച്ചാണ്. കറിയുള്ള ഭാഗത്ത് കുറച്ചു പെട്രോൾ ഒഴിച്ചുകൊടുത്ത് ചെറിയ ബ്രഷ് കൊണ്ട് ഉരയ്ക്കുക. ഇനി ആ ഭാഗത്തേക്ക് കുറച്ച് ഹാർപിക് കൂടി ഒഴിച്ചു കൊടുക്കുക, ഇങ്ങനെ ചെയ്യുമ്പോൾ കറയുടെ കളർ മങ്ങി വരുന്നതായി കാണാം.

ഈ രണ്ടു രീതികൾ ചെയ്യുമ്പോഴും പൂർണ്ണമായും വാഴക്കറ മാറുന്നില്ല ഇനി അടുത്തതായി അല്പം ക്ലോറിനടുത്ത് കറയുള്ള ഭാഗത്ത് തേച്ചു കൊടുക്കണം. ക്ലോറിൻ ഉപയോഗിക്കുമ്പോൾ കറ മങ്ങുന്നതായി കാണപ്പെടാം അതിനുശേഷം കോൾഗേറ്റിന്റെ കുറച്ച് ടൂത്ത്പേസ്റ്റ് കൂടിയെടുത്ത് ആ ഭാഗം ഉരച്ചു വൃത്തിയാക്കുക. വെള്ള വസ്ത്രങ്ങളുടെ വാഴക്കറ മാറ്റാൻ ഏറ്റവും നല്ല രീതിയിൽ ക്ലോറിനാണ്.

ഇനി വസ്ത്രങ്ങളിൽ ഹെയർ ഡൈ ആയാൽ ആ ഭാഗത്തും ക്ലോറിൻ ഒഴിച്ചുകൊടുത്തു ബ്രഷ് കൊണ്ട് കഴുകി വൃത്തിയാക്കാവുന്നതാണ്. അതിനുശേഷം പേസ്റ്റ് വെച്ച് ഉരച്ചു കൊടുത്താൽ മതിയാകും. വെള്ള വസ്ത്രങ്ങളിൽ മാത്രമേ ക്ലോറിൻ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ കളർ തുണികളിൽ ഒരിക്കലും ഉപയോഗിക്കരുത്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.