തെറ്റായ ജീവിതശൈലിയിലൂടെ എത്തിപ്പെടുന്ന ഒരു രോഗമാണ് കൊളസ്ട്രോൾ. ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒരു ആരോഗ്യപ്രശ്നം കൂടിയാണ് ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ. ഇത് വേണ്ട രീതിയിൽ നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തന്നെ തടസ്സപ്പെടുന്നു. അതുമൂലം ഹാർട്ട് അറ്റാക്ക് വരെ ഉണ്ടാവാം. അമിതവണ്ണം ഉള്ളവരിലാണ് കൊളസ്ട്രോൾ ഉണ്ടാവുക എന്ന.
തെറ്റായ ധാരണ ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്നാൽ മെലിഞ്ഞവരിലും കൊളസ്ട്രോൾ കണ്ടുവരുന്നുണ്ട്. തെറ്റായ ജീവിതശൈലിയാണ് പലപ്പോഴും കൊളസ്ട്രോളിന് കാരണമായി മാറുന്നത്. ഭക്ഷണത്തിൻറെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ തന്നെ വേണം ചില ഭക്ഷണങ്ങൾ കൊളസ്ട്രോൾ വർധിപ്പിക്കുകയും ചിലത് കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ 20% മാത്രമാണ് കൊഴുപ്പായി എത്തുന്നത്.
ബാക്കിയുള്ളവ ലിവർ തന്നെ ഉത്പാദിപ്പിക്കുന്നു. ശരീരത്തിൽ കാർബോഹൈഡ്രേറ്റുകൾ കൂടുതലായി എത്തുമ്പോൾ ഇവ ഊർജ്ജമാക്കി മാറ്റാതെ ഫാറ്റാക്കി മാറ്റി ശരീരത്തിൽ സംഭരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ആവാം കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കൊളസ്ട്രോൾ വർദ്ധനവിന് കാരണമാകുന്നത്. കൊളസ്ട്രോൾ കുറയ്ക്കണമെങ്കിൽ പെട്ടെന്ന് തന്നെ ദഹനം നടക്കാത്ത രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കണം.
ചപ്പാത്തി, ആവിയിൽ തയ്യാറാക്കുന്ന ഗോതമ്പ് വിഭവങ്ങൾ എന്നിവ ഗുണം നൽകും. ബദാം പോലുള്ള നട്സ് കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കുവാൻ സഹായകമാകുന്നു. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക ആരോഗ്യകരമായ എണ്ണ ഉപയോഗിക്കാം. പാചകത്തിനായി ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ് ഇത് നല്ല കൊളസ്ട്രോളിന്റെ അളവിനെ വർദ്ധിപ്പിക്കുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ആഹാരപദാർത്ഥങ്ങൾ വറുത്തു കഴിക്കുന്നത് കഴിവതും ഒഴിവാക്കുക. പഞ്ചസാര, വെളുത്ത അരി, മൈദ എന്നിവയും കുറയ്ക്കേണ്ടതുണ്ട്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.