വെള്ളത്തുണികളിൽ കരിമ്പൻ വരുന്നത് ഒരു സാധാരണ പ്രശ്നമാണ്. കുട്ടികളുടെ വെള്ള നിറത്തിലുള്ള യൂണിഫോമുകളിൽ ഇത്തരത്തിൽ ഉള്ള കരിമ്പൻ പുള്ളികൾ വരുമ്പോൾ അത് കളയുന്നത് ബുദ്ധിമുട്ടായി മാറുന്നു. ഇതിനുള്ള നല്ല അടിപൊളി ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ തന്നെ ഈസിയായി കരിമ്പൻ കളയാൻ സാധിക്കും.
ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു വലിപ്പമുള്ള പാത്രം എടുക്കുക. അതിലേക്ക് നമ്മൾ അലക്കാൻ ഉപയോഗിക്കുന്ന വെള്ളം കുറച്ച് ഒഴിക്കണം. കരിമ്പനയുള്ള തുണികൾ ആ വെള്ളത്തിലേക്ക് മുക്കി വയ്ക്കുക അതിലേക്ക് ക്ലോറക്സ് ലിക്വിഡ് ഒഴിച്ചുകൊടുക്കണം. കുറച്ചു കരിമ്പൻ പുള്ളി കുത്തുകൾ മാത്രം ഉള്ള വസ്ത്രങ്ങൾ ആണെങ്കിൽ കുറച്ചു ക്ലോറക്സ് ഒഴിച്ച് രണ്ടു മണിക്കൂർ വെച്ചാൽ മതിയാകും.
അതിനുശേഷം തുണി സാധാരണ രീതിയിൽ കഴുകിയെടുക്കാവുന്നതാണ്. നിറയെ കരിമ്പൻ പുള്ളികൾ ഉള്ള വസ്ത്രങ്ങൾ ആണെങ്കിൽ രണ്ടു മണിക്കൂറിൽ കൂടുതൽ നേരം ക്ലോറക്സ് വെള്ളത്തിൽ മുക്കി വയ്ക്കേണ്ടതുണ്ട്. കഴുകിയെടുക്കുമ്പോൾ ക്ലോറെക്സിന്റെ മണം വരാതെ കഴുകിക്കളയുക. ഇത് ചെയ്യുമ്പോൾ കയ്യിൽ ഒരു ഗ്ലൗസ് ഉപയോഗിക്കുക അല്ലെങ്കിൽ ചില ആളുകൾക്ക് ക്ലോറക്സിന്റെ അലർജി ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
മഴക്കാലത്താണ് ഏറ്റവും കൂടുതലായി തുണികളിൽ കരിമ്പൻ പുള്ളി വരിക. മഴക്കാലത്ത് നന്നായി തുണികൾ ഉണങ്ങിയതിനു ശേഷം മാത്രം മടക്കി വയ്ക്കുക. തുണികളിൽ കരിമ്പൻ പുള്ളി വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. കളർ തുണികൾ ആണെങ്കിലും ഈ രീതി ഉപയോഗിക്കാവുന്നതാണ്. വളരെ ഫലപ്രദമായ ഇത്തരം ടിപ്പുകൾ അറിയുന്നതിനായി ഈ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കുക.