അലങ്കാരത്തിനായി വീട്ടിൽ ചെടികൾ വച്ച് പിടിപ്പിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. പലപ്പോഴും നമ്മൾ ചെടികൾ വാങ്ങിച്ചാണ് നട്ടുപിടിപ്പിക്കുക. അങ്ങനെ വാങ്ങിച്ചു നട്ടുപിടിപ്പിക്കുന്ന ചെടികൾ ഒരുവട്ടം പൂത്തു കഴിഞ്ഞാൽ പിന്നീട് അവ പൂക്കാതെ വരുന്നു. നമ്മൾ എന്തൊക്കെ ചെയ്താലും അതിൽ പൂക്കൾ ഉണ്ടാവുകയുമില്ല നാൾ കഴിയുമ്പോൾ അത് വാടി പോവുകയും ചെയ്യും.
മിക്ക ആളുകളും ചെയ്യുന്നത് ചെടികൾ നന്നായി പൂക്കുന്നതിനായി രാസവളങ്ങൾ ഉപയോഗിക്കുന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റോസാ ചെടി. റോസ് ചെടിയിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും എന്നാൽ അതിനുള്ള നല്ലൊരു പരിഹാരമാണ് ഈ വീഡിയോയിലൂടെ കാണിച്ചു തരുന്നത്. മീൻ കഴുകി വെള്ളം നമ്മൾ എപ്പോഴും കളയുന്ന ഒന്നാണ്.
എന്നാൽ ഉപയോഗത്തിനുശേഷം നമ്മൾ കളയുന്ന അടുക്കളയിലെ വേസ്റ്റുകൾ ഉപയോഗിച്ച് നല്ലൊരു ലായനി തയ്യാറാക്കാവുന്നതാണ്. അടുക്കളയിലെ പച്ചക്കറിയുടെ വേസ്റ്റുകൾ എല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് അല്പം കഞ്ഞിവെള്ളവും കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. മീൻ കഴുകിയ വെള്ളം കൂടിയുണ്ടെങ്കിൽ ഈ പേസ്റ്റ് മുഴുവനും അതിലേക്ക് ചേർത്ത് കൊടുക്കുക.
ഒരു ലായനി രൂപത്തിലാക്കി റോസ് ചെടിയുടെ ചുവട്ടിലായി ഒഴിച്ചുകൊടുക്കാവുന്നതാണ്. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ തന്നെ നല്ല റിസൾട്ട് ലഭിക്കും. എത്ര പൂക്കാട്ട റോസ് ചെടിയും നന്നായി പൂക്കും. നമ്മൾ യാതൊരു ഉപയോഗവും ഇല്ലാതെ വലിച്ചെറിയുന്ന ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിച്ച് നല്ല അടിപൊളി വളം ഉണ്ടാക്കാം. ഇനി ആരും പച്ചക്കറി വേസ്റ്റും മീൻ വെള്ളവും വെറുതെ കളയേണ്ട. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.