എന്നും യുവത്വം നിലനിർത്താൻ ദിവസവും രാവിലെ ഇതൊന്നു കഴിക്കൂ, 50 വയസ്സിലും 30ന്റെ തിളക്കം ഉണ്ടാവും…

പലരും ശ്രദ്ധിക്കാതെ പോകുന്ന ഈ ഭക്ഷ്യവസ്തു ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ്. പറയുന്നത് ഉണക്കമുന്തിരിയെ കുറിച്ചാണ്. പലർക്കും ഇതിന്റെ ഗുണങ്ങൾ അറിയുന്നില്ല എന്നതാണ് ഇവ പല ഭക്ഷ്യവസ്തുക്കളിലും ഉപയോഗിക്കാതിരിക്കാൻ ഉള്ള കാരണം. ഇതിൽ ധാരാളമായി വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയയെ മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുന്നതിനും ഇവയേറെ സഹായകമാകുന്നു.

ധാരാളമായി നാരുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദഹനേന്ദ്രിയ വ്യവസ്ഥയെ മെച്ചപ്പെടുത്തുവാൻ ഇത് ഏറെ സഹായകമാകുന്നു. ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ഏറെ ഗുണം ചെയ്യുന്നു. എന്ത് കഴിച്ചിട്ടും ശരീരഭാരം വർധിക്കാത്തവർക്ക് ഇതൊന്നു ട്രൈ ചെയ്തു നോക്കാവുന്നതാണ്. ശരീരത്തിന് ആവശ്യമായ ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോൾ കൂടാതെ ഭാരം ഉയർത്തുന്നതിനും ഉണക്കമുന്തിരി ദിവസവും കഴിക്കാവുന്നതാണ്.

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും വിളർച്ച പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഉണക്കമുന്തിരി ശീലമാക്കുക. എല്ലുകളുടെ ബലത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ്. ഇതിൽ ധാരാളമായി കാൽസ്യം, പൊട്ടാസ്യം, അയൺ, ബി കോംപ്ലക്സ്, ആന്റിഓക്സിഡന്റുകൾ എന്നിവയെല്ലാം ഇതിലുണ്ട് അതുകൊണ്ടുതന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും ഇത് സഹായകമാകുന്നു.

ശരീരത്തിൻറെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉറക്ക പ്രശ്നങ്ങൾ പരിഹരിക്കാനും ഉണക്കമുന്തിരി ശീലമാക്കുന്നത് വളരെ നല്ലതാണ്. രാവിലെ വെറും വയറ്റിൽ വെള്ളത്തിൽ ഇട്ടു കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നതാണ് മികച്ചത്. ഇങ്ങനെ കഴിക്കുമ്പോൾ ഇരട്ടി ഗുണങ്ങൾ ലഭിക്കും. ചർമ്മത്തിന് തിളക്കം ഉണ്ടാവാനും ചുളിവുകൾ അകറ്റാനും ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. എത്ര പ്രായമായാലും യുവത്വം നിലനിർത്തുവാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു വഴി കൂടിയാണിത്. ഇതിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.