ആൺമക്കൾ ഉള്ള അച്ഛൻ അമ്മമാർക്ക് അവരുടെ നന്മയ്ക്കായി ചെയ്യാൻ കഴിയുന്ന ഒരു വഴിപാടിനെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. ഈ മകരമാസം കഴിയുന്നതിനു മുമ്പായി ഭദ്രകാളി ക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്ത് പ്രാർത്ഥിച്ചു നോക്കൂ മക്കളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവും. നിങ്ങൾ പോലും സ്വപ്നം കാണാൻ കഴിയാത്ത മഹാഭാഗ്യങ്ങൾ അവരുടെ ജീവിതത്തിലേക്ക് വന്ന ചേരും.
അതിസമ്പന്ന യോഗം, ദീർഘായുസ്സ്, ആയുര്‍ ആരോഗ്യ സൗഖ്യം എന്നിവയെല്ലാം വന്ന് ചേരും. അമ്മമാര്‍ ഈ വഴിപാട് നടത്തുന്നതായിരിക്കും ഏറ്റവും കൂടുതൽ ഗുണപ്രദം. നിങ്ങളുടെ വീടിനടുത്തുള്ള ഒരു ഭദ്രകാളി ക്ഷേത്രത്തിൽ വേണം ഈ വഴിപാട് ചെയ്യുവാൻ. ചൊവ്വാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ ആണ് ഇത് ചെയ്യുന്നതിന് ഏറ്റവും ഉത്തമം.
ക്ഷേത്രത്തിലേക്ക് പോകുന്ന ദിവസം ദേവിക്ക് നാരങ്ങാ മാല ചാർത്തുക അതാണ് ആദ്യമായി ചെയ്യേണ്ടത്. 48 അല്ലെങ്കിൽ 108 നാരങ്ങ കൊണ്ട് കെട്ടിയ മാല വേണം ദേവിക്ക് ചാത്തുവാൻ. അന്നേദിവസം തന്നെ മക്കളുടെ പേരും നാളും പറഞ്ഞുകൊടുത്തു കുങ്കുമാർച്ചനയ്ക്ക് രസീത് ആക്കുക. അതിന്റെ പ്രസാദം കൊണ്ടുവന്ന് അമ്മമാർ മക്കൾക്ക് അണിഞ്ഞു കൊടുക്കണം.
മക്കളുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുക കൂടി വേണം അപ്പോഴാണ് ആ വഴിപാട് പൂർണ്ണമാവുക. അന്നേദിവസം തന്നെ ഒരു നീയും പായസമോ കടുംപായസമോ നടത്താൻ കഴിയുമെങ്കിൽ അതും ഉത്തമമാണ്. ഈ മൂന്നു കാര്യങ്ങളാണ് ക്ഷേത്രത്തിൽ പോകുമ്പോൾ അമ്മമാർ മക്കൾക്ക് വേണ്ടി ചെയ്യേണ്ടത്. എത്ര വയസ്സായ മക്കൾ ആണെങ്കിലും അമ്മമാർക്ക് ഈ വഴിപാട് ചെയ്യാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.