താരൻ അകറ്റാൻ ഇതാ ഒരു കിടിലൻ വഴി, വീട്ടിലെ ഈ ചേരുവകൾ മതി…

പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് താരൻ. ഈ പ്രശ്നം ബാധിക്കുന്നത് ആർക്കും തന്നെ അത്ര സുഖകരമായ അനുഭവമല്ല. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ കാണപ്പെടുന്നു. ശിരോ ചർമ്മത്തിൽ ഉണ്ടാക്കുന്ന അസഹനീയമായ ചൊറിച്ചിലാണ് ഇതിൻറെ പ്രധാന ലക്ഷണം. കഠിനമായ ചൊറിച്ചിലിനെ തുടർന്ന് അടർന്നുപോകുന്ന വെളുത്ത നിറത്തിലുള്ള ചർമ്മ കോശങ്ങൾ കാണപ്പെടുന്നതും ഇതിൻറെ പ്രധാന ലക്ഷണമാണ്.

മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിന്റെയും കാരണങ്ങളിൽ ഒന്ന് താരന്റെ പ്രശ്നമാണ്. തലയോട്ടിയിലെ ശിരോ ചർമ്മത്തിൽ നിർജീവ ചർമകോശങ്ങൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് താരൻ ഉണ്ടാകുന്നത്. മൃത ചർമ്മ കോശങ്ങളുടെ അളവ് വർദ്ധിക്കുന്നത് പലതരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. എണ്ണമയമുള്ള തലയോട്ടിയിൽ താരൻ ഉണ്ടാവുന്നതിനുള്ള സാധ്യതയും കൂടുതലാണ്.

ഇത് അകറ്റുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. അതിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇതിനായി ആര്യവേപ്പിന്റെ ഇലകൾ വെള്ളം ചേർക്കാതെ പൊടിച്ചെടുക്കുക, അതിലേക്ക് കുറച്ചു തൈരും നാരങ്ങ നീരും ചേർത്തു കൊടുക്കണം. ഇവയെല്ലാം നന്നായി യോജിപ്പിച്ച് ഇളക്കിയതിനു ശേഷം തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുക.

കുറച്ച് സമയത്തിന് ശേഷം താളി ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് താരൻ അകറ്റുവാൻ സഹായകമാകും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്തതുകൊണ്ട് തന്നെ ഈ രീതി ആർക്കും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പരീക്ഷിച്ചു നോക്കാവുന്ന ഒരു വഴിയാണിത്. ആര്യവേപ്പിന്റെ ഇല ഇല്ലെങ്കിൽ പൊടി രൂപത്തിൽ വാങ്ങിക്കാനും ലഭിക്കും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.