തുണിയിൽ കരിമ്പൻ പിടിക്കുന്നത് ഒരു സാധാരണ പ്രശ്നമാണ്. വെള്ളത്തുണികളിൽ മാത്രമല്ല കളർ തുണികളിലും ഈ പ്രശ്നം ഉണ്ടാകുന്നു. കുട്ടികളുടെ യൂണിഫോമുകളിലും മറ്റു നല്ല വസ്ത്രങ്ങളിലും കരിമ്പൻ പിടിച്ചു കഴിഞ്ഞാൽ അത് ആ വസ്ത്രത്തിന്റെ ഗുണത്തെയും ഭംഗിയെയും ഇല്ലാതാക്കും. കരിമ്പൻ പിടിക്കാതിരിക്കുവാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.
വെള്ള മുണ്ടുകളും ഷർട്ടുകളും എല്ലാം വേഗത്തിൽ തന്നെ കരിമ്പൻ പിടിക്കാറുണ്ട്. മഴക്കാലത്താണ് ഈ പ്രശ്നം ഏറ്റവും കൂടുതലായി ഉണ്ടാകുന്നത്. തുണികൾ ശരിയായി ഉണങ്ങാതെ വരുമ്പോൾ, വേനൽക്കാലത്ത് ആണെങ്കിൽ അമിതമായ വിയർപ്പ് കാരണവും തുണികളിൽ കരിമ്പൻ ഉണ്ടാകുന്നു. ഒരു പാത്രത്തിൽ ചെറു ചൂടുള്ള വെള്ളം എടുക്കുക അതിലേക്ക് അല്പം സോപ്പുപൊടി ചേർത്ത് കൊടുക്കണം.
അതിലേക്ക് അല്പം ചെറുനാരങ്ങ നീര് കൂടി പിഴിഞ്ഞു കൊടുക്കണം. സാധാരണയായി കരിമ്പൻ പിടിക്കുന്ന തുണി അതിലേക്ക് മുക്കി വയ്ക്കണം. കൂടുതലായും കരിമ്പൻ ഉണ്ടാവുക തോർത്ത്, മുണ്ടുകൾ എന്നിവയിൽ ആവും അത്തരം തുണികളാണ് വെള്ളത്തിൽ മുക്കി വെക്കേണ്ടത്. 20 മിനിറ്റിനു ശേഷം സാധാരണ നമ്മൾ തുണി കഴുകുന്നത് പോലെ കഴുകിയെടുക്കാവുന്നതാണ്.
വാഷിംഗ് മെഷീൻ ഉപയോഗിച്ച് കഴുകുന്നവർക്ക് അതുപോലെതന്നെ കഴുകിയെടുക്കാം. ഇങ്ങനെ ചെയ്താൽ യാതൊരു കാരണവശാലും തുണികളിൽ കരിമ്പൻ കുത്തുകയില്ല. നല്ല വിലപിടിപ്പുള്ള വസ്ത്രങ്ങൾ ആണെങ്കിലും ഇതുപോലെ ചെയ്തു കഴുകി സൂക്ഷിക്കാവുന്നതാണ്. വെള്ളം നിറത്തിലുള്ള വസ്ത്രങ്ങൾക്കും ഈ രീതി ഏറ്റവും ഗുണപ്രദമാണ്. ദൈനദിന ജീവിതത്തിൽ ഉപകാരപ്രദമാകുന്ന ടിപ്പുകൾക്കായി ഈ ചാനൽ സന്ദർശിക്കാവുന്നതാണ്, ഇതിലെ വീഡിയോകളും കണ്ടു നോക്കുക. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.