ചിയാസിഡിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാത്തവർ വളരെ കുറവാണ്. അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഏറ്റവും നല്ലൊരു പരിഹാരം കൂടിയാണ് ചിയാസീഡുകൾ. ഇവ കാണാൻ വളരെ ചെറുതാണെങ്കിലും നാരുകളും അവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒമേഗാ ത്രീ ഫാറ്റി ആസിഡുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ അധികമായി ഈ വിത്തുകൾ കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.
അടങ്ങിയിരിക്കുന്ന നാരുകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മലബന്ധം, വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നീ പ്രശ്നങ്ങൾക്കും പരിഹാരമാകും. എന്നാൽ ചിയ സീഡിൽ അടങ്ങിയിരിക്കുന്ന അമിതമായ നാരുകൾ ഈ പ്രശ്നങ്ങളുണ്ടാവുന്നതിനാണ് കാരണമാകുന്നത്. ഇത് ശരിയായി ചവച്ചരച്ച് വിഴുങ്ങേണ്ടത് വളരെ പ്രധാനമാണ്. അല്ലെങ്കിൽ തൊണ്ടയിൽ കുടുങ്ങി വിഴുങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ശ്വാസതടസം ഉണ്ടാക്കുകയും പല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. മറ്റ് എന്തെങ്കിലും ആരോഗ്യപ്രശ്നം ഉള്ളവർ ചിയാ വിത്തുകൾ കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കണം. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ഇത് കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു.
ചില സന്ദർഭങ്ങളിൽ അത് രക്തസ്രാവത്തിനും രക്തം കട്ടപിടിക്കുന്നതിനും കാരണമാകുന്നു. നാരുകളുടെ മികച്ച ഉറവിടം ആയിരുന്നാൽ, ചിയ വിത്തുകൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട് എന്നാൽ അമിതമാകാതെ മിതമായ അളവിൽ മാത്രം കഴിക്കുക. നാരുകളുടെ അമിത ഉപയോഗം വയറുവേദന, വയറിളക്കം, മലബന്ധം, ഗ്യാസ്, ദഹനക്കേട് എന്നീ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കൂടാതെ ശ്വാസംമുട്ടൽ ഉണ്ടാവുന്നതിനും ഇത് കാരണമായിത്തീരം. ചിയാവിത്തുകൾക്ക് നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും ചില ദോഷങ്ങളും ഉണ്ട്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.