മലയാളികൾക്ക് സുപരിചിതനായ നടനാണ് റോൺസൺ വിൻസന്റ്. മിന്നുകെട്ട് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികൾക്ക് മുമ്പിൽ ആദ്യമായി എത്തുന്നത് എങ്കിലും ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത ഭാര്യ എന്ന സീരിയലിലൂടെയാണ് നടൻ റോൺസൺ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് മലയാളികളുടെ പ്രിയനടനായി മാറുകയായിരുന്നു. നിരവധി ടെലിവിഷൻ പരമ്പരകളിലും ഏതാനും ചുരുക്കം സിനിമകളിലും താരം തന്റെ സാന്നിധ്യം നിലനിർത്തി. ബിഗ്ബോസ് സീസൺ ഫോർ എന്ന റിയാലിറ്റി ഷോയിലെ ഒരു മത്സരാർത്ഥിയായിരുന്നു റോൺസൺ.
നിരവധി ആരാധകരെയാണ് താരത്തിന് ഈ ഷോയിലൂടെ സ്വന്തമാക്കാൻ സാധിച്ചത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബിഗ്ബോസ് ഷോയിൽ പോകുന്നതിനു മുൻപും പോയി വന്നതിനുശേഷം ഉള്ള താരത്തിന്റെ അവസ്ഥയും കാണിച്ചുകൊണ്ടുള്ള വീഡിയോയാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
ഏകദേശം 90 ദിവസത്തിന് മുകളിൽ അവിടെ താമസിക്കുകയും അവിടുത്തെ ഭക്ഷണരീതികൾ കൊണ്ട് കുടവയറനാക്കി എന്നാണ് റോൺസൺ വിഡിയോയിൽ പറയുന്നത്. ചോറും പരിപ്പ് കറിയും മാത്രമാണ് അവിടെ ലഭിച്ചിരുന്നത് അതുകൊണ്ടാണ് തന്റെ ബോഡി ഇതുപോലെ ആയതെന്നും പറയുന്നു.വീഡിയോക്കൊപ്പം താരം ഇങ്ങനെ കുറിക്കുന്നു. “നിങ്ങൾ ആരെങ്കിലും ഈ അവസ്ഥയിൽ ആണോ ഇപ്പോൾ ഉള്ളത്? അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ?
കളിയാക്കലും ഡിപ്രഷനും മടുത്തോ? ഒരു മാറ്റം അനിവാര്യം എന്ന് തോന്നുന്നവർക്കായി ഞാൻ തന്നെ ഒരുദാഹരണം ആകുകയാണ്. ലൈവ് വർക്ക്ഔട്ട് സെക്ഷനുമായ് ഞാൻ ഉടനെ വരുന്നുണ്ട്. നിങ്ങൾ എനിക്ക് തരുന്ന സ്നേഹവും നിങ്ങളിൽ ഉണ്ടാകാൻ പോകുന്ന റിസൾട്ട് ആണ് എന്റെ പ്രതിഫലം”. എന്നിങ്ങനെ ആയിരുന്നു വീഡിയോക്ക് ഒപ്പമുള്ള താരത്തിന്റെ വാക്കുകൾ. നിരവധി പിറന്നേ താരത്തിന്റെ ഈ വീഡിയോ വൈറൽ സമൂഹ മാധ്യമങ്ങളിൽ ആക്കിയത്.
View this post on Instagram