നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ് മുട്ട. അതുകൊണ്ടുതന്നെ ഡയറ്റിൽ ഇത് ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. പലതരത്തിൽ പല വിഭവങ്ങൾ ആക്കി മുട്ട ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. മുട്ട കൊണ്ടുള്ള പല റെസിപ്പികൾ പരീക്ഷിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും അത്തരത്തിൽ വളരെ വ്യത്യസ്തവും രുചികരവുമായ ഒരു റെസിപ്പി ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. മുട്ട കഴിക്കുവാൻ കുട്ടികൾ മടി കാണിക്കാറുണ്ട് അതുകൊണ്ടുതന്നെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മുട്ട കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കി അവർക്ക് നൽകാവുന്നതാണ് അത്തരത്തിൽ വളരെ രുചികരമായും കുട്ടികൾക്ക് ഇഷ്ടത്തോടെ കഴിക്കാൻ പറ്റുന്നതുമായ ഒരു റെസിപ്പി ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
മുട്ട പുഴുങ്ങി തോട് കളഞ്ഞ് ഒരു ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്ത് എടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് പച്ചമുളക്, ഇഞ്ചി, ഗ്രാമ്പൂ, കുരുമുളക്, ജീരകം, കറുവപ്പട്ട എന്നിവയിട്ട് വെള്ളം ചേർക്കാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഗ്യാസ് ഓൺ ചെയ്തു ഒരു പാൻ വയ്ക്കുക അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ഒരു സവാള അരിഞ്ഞു ചേർത്തു കൊടുക്കണം. കടുക് പൊട്ടിച്ചതിന് ശേഷം വേണം ഉപ്പും സവാളയും ചേർക്കുവാൻ.
സവാള ബ്രൗൺ നിറത്തിൽ ആകുമ്പോൾ അരച്ചുവെച്ച മിക്സ് കൂടി ചേർത്തു കൊടുക്കുക ഇവയെല്ലാം നന്നായി യോജിപ്പിച്ച് ഇളക്കി ഗ്രേറ്റ് ചെയ്ത മുട്ടയും മഞ്ഞൾപൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും ആവശ്യത്തിന് ചേർക്കുക. മുട്ട കൊണ്ടുള്ള രുചികരമായ റെസിപ്പി തയ്യാറാക്കുന്ന വിധം വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.